സമ്മതപത്ര ലംഘനത്തിനെതിരെ ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷന്റെ പദയാത്ര

0

തിരുവനന്തപുരം – കരമന, കളിയിക്കാവിള് റോഡ് വികസനത്തിന്റെ ഭാഗമായി പ്രാവച്ചന്പലം മുതല് വഴിമുക്ക് വരെയുള്ള രണ്ടാംഘട്ട വികസനം തടസ്സപ്പെടുത്തുന്ന ചില ഉദ്യോഗസ്ഥ നടപടിക്കെതിരെ ഓള് കേരള ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.സര്ക്കാര് നിര്ദ്ദേശപ്രകാരം ജില്ലാ കളക്ടര് കെട്ടിട ഉടമകളെയുൺ ഭൂഉടമകളെയും ക്ഷണിച്ചു വരുത്ത് ഏറെ നേരത്തെ വില പേശലിനുശേഷം പ്രസ്തുത സ്ഥലങ്ങളെ നാല് കാറ്റഗറികളായി തിരിച്ചു. ഓരോ പ്രദേശത്തിനും പാക്കേജ് നിശ്ചയിക്കുകയും ഉടമകളില് നിന്നും സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും തുടര് നടപടികള് സ്വീകരിച്ച് വരുന്നതിനിടയില് ചില ഉദ്യോഗസ്ഥര് ഇടങ്കോലുമായി രംഗത്തുവരുന്നത് റോഡ് വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണ്. വികസനം സുതാര്യമാക്കുന്നതിനും നഷ്ടപരിഹാരം അടിയന്തിര വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് പ്രാവച്ചന്പലം മുതലവ് വഴിമുക്ക് വരെ ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2 മണിമുതല് പദയാത്ര നടത്തുന്നു. അസോസിയേഷന് സൺസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന് പ്രസ്തുത സമര പരിപാടി ഉദ്ഘാടനം ചെയ്യുന്നതും വിവിധ കക്ഷി നേതാക്കള് സംസാരിക്കുന്നതുമാണ്. അന്നേദിവസം വൈകുന്നേരം 6 മണിക്ക് ജാഥ വഴിമുക്കില് സമാപിക്കുന്നതും സമാപ സമ്മേളനത്തില് പ്രമുഖര് സംസാരിക്കുന്നതുമാണ്. നഷ്ടപരിഹാരം നല്കാന് അധികൃതര് തയ്യാറായില്ലെങ്കില് സമ്മതപത്രം തിരികെ നല്കണമെന്നും അസോസിയേഷന് ആവശ്യുപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എ.റഹീം, സെക്രട്ടറി വി. മോഹന്ദാസ്, വൈസ് പ്രസിഡന്റുമാരായ വി. സുധാകരന്, എം.എ. ഖാദര്, ജോ. സെക്രട്ടറിമാരായ അമരവിള ഷാജി, സനകന് കരകുളം, ജോയി എബ്രഹാം തുടങ്ങിയവര് ജാഥയ്ക്ക് നേതൃത്വം നല്കും. വികസന പ്രശ്നങ്ങളില് ഉദ്യോഗസ്ഥ നീക്കത്തിനെതിരെ അടിയന്തിരമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെണമെന്ന് ഭാരവാഹികള് ആവശ്യപ്പെട്ടു.വാര്ത്താ സമ്മേളനത്തില് ബില്ഡിംഗ് ഓണേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എ. റഹീം, സെക്രട്ടറി വി.മോഹന്ദാസ്, ഭാരവാഹികളായ വി. സുധാകരന്, എം.എ. ഖാദര്, ജോ. സെക്രട്ടറിമാരായ അമരവിള ഷാജി, സനകന് കരകുളം, ജോയി എബ്രഹാം എന്നിവര് പങ്കെടുത്തു.

Share.

About Author

Comments are closed.