ഡോ. അംബേദ്കര് ജനപരിഷത്ത് ആഗസ്റ്റ് 19 ന് രാജ്ഭവന് മാര്ച്ച്

0

ഡോ. അംബേദ്കര് ജനപരിഷത്ത് സംസ്ഥാന കമ്മറ്റി ഭാരവാഹികള് നടത്തുന്ന വാര്ത്താസമ്മേളനംകക്ഷി രാഷ്ട്രീയത്തിനും ജാതി- ഉപജാതികള്ക്കും അതീതമായി പട്ടികജാതി വര്ഗ്ഗ ജനതയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിച്ചുവരുന്ന ഡോ. അംബേദ്കര് ജനപരിഷത്ത് സംസ്ഥാനകമ്മറ്റി പട്ടികജാതി – വര്ഗ്ഗക്കാരുടെ 13 ഓളം ആവശ്യങഭ്ങള് ഉന്നയിച്ചുകൊണ്ട് ആഗസ്റ്റ് 19 ന് ബുധന് കാലത്ത്മ 10 മണിക്ക് രാജ് ഭവന് മാര്ച്ച് നടത്തുന്ന വിവരൺ വാര്ത്താ സമ്മേളനത്തിലൂടെ അറിയിക്കുന്നു.കഴിഞ്ഞ 15 വര്ഷക്കാലമായി പട്ടികജാതി വര്ഗ്ഗകാരുടെ വിവിധ ആവശ്യ.ങഭ്ങള് ഉന്നയിച്ചുകൊണ്ട് പാര്ലമെന്റ് മന്ദിരത്തിനുമുന്പിലും നിയമസഭാ മന്ദിരത്തിനുമുന്പിലും സെക്രട്ടറിയേറ്റിനു മുന്പിലും മറ്റു വിവിധ കേന്ദ്ര സംസ്ഥാന സര്ക്കാര് ഓഫീസുകള്ക്കുമുന്പിലും ഡോ. അംബേദ്കര് ജനപരിഷത്ത് സമരൺ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 19 ന് നടത്തുന്ന രാജ്ഭവന് മാര്ച്ചില് പട്ടികജാതി – വര്ഗ്ഗ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്ത്തിക്കുന്ന പ്രഗത്ഭ വ്യക്തികള് പങ്കെടുക്കുന്നതാണെന്ന് വിവരം ഈ വാര്ത്താ സമ്മേളനത്തിലൂടെ അറിയിക്കുന്നു.വാര്ത്താ സമ്മേളനത്തില് രാമദാസ് വേങ്ങേരി, വി.എം. ചന്ദ്രിക അജേഷ്, ടി. ജയകുമാരി കരമന, നല്ലൂര്ക്കോണം മണി, കോട്ടയം സുഗതന് എന്നിവര് പങ്കെടുത്തു.

Share.

About Author

Comments are closed.