തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതിനടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ലത്തീന് അതിരൂപതയുടെ നേതൃത്വത്തില് ഇന്ന് സെക്രട്ടേറിയറ്റ് ധര്ണ. പതിനൊന്നിന് രക്തസാക്ഷി മണ്ഡപത്തില് നിന്ന് പ്രകടനമായാണ് തുടക്കം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ആശങ്കകള് പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം. കെ.സി.ബി.സിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മല്സ്യത്തൊഴിലാളികള്ക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോയാല് എന്തുവിലകൊടുത്തും പദ്ധതി തടയുമെന്നും സഭ മുന്നറിയിപ്പ് നല്കുന്നു. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞയാഴ്ച പള്ളികളില് ഇടലേഖലനം വായിച്ചിരുന്നു
വിഴിഞ്ഞം പദ്ധതി ലത്തീന് അതിരൂപതയുടെ സെക്രട്ടേറിയറ്റ് ധര്ണ
0
Share.