ഇറച്ചിക്കച്ചവടക്കാരുടെയും പണിമുടക്ക് പിൻവലിച്ചു

0

കേരളത്തിലും തമിഴ്നാട്ടിലും കഴിഞ്ഞ ജൂലൈ 19നു തുടങ്ങിയ കന്നുകാലി വ്യാപാരികളുടെയും ഇറച്ചിക്കച്ചവടക്കാരുടെയും പണിമുടക്ക് പിന്വലിച്ചു. തിങ്കളാഴ്ച മുതല് കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുമെന്ന് കേരള കന്നുകാലി വ്യാപാര ക്ഷേമസമിതി ഭാരവാഹികള് മലപ്പുറത്ത് വാര്ത്താസമ്മേളനത്തില് അറിയിച്ചു. തമിഴ്നാട്, കര്ണാടക, ആന്ധ്ര സംസ്ഥാനങ്ങളില് നിന്ന് കാലികളുമായി വരുന്ന ലോറികള് പതിവായി ആക്രമിച്ച് കാലികളെ തട്ടിയെടുക്കുന്ന സാഹചര്യത്തിലായിരുന്നു സമരം. കേരളത്തിലേക്ക് കാലികളുമായി വരുന്ന ലോറികള്ക്ക് സുരക്ഷ ഒരുക്കാമെന്ന തമിഴ്നാട്, കര്ണാടക സര്ക്കാരുകളുടെ ഉറപ്പിനെ തുടര്ന്നാണ് സമരം അവസാനിപ്പിച്ചത്.

Share.

About Author

Comments are closed.