ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യ എ ടീം നേടി. ഫൈനലിൽ ഓസ്ട്രേലിയ എ ടീമിനെ നാലു വിക്കറ്റിനു തോൽപ്പിച്ചു. 227 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 43.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി ലക്ഷ്യം കണ്ടു. ഏഴാം വിക്കറ്റിൽ ഗുർകീത് സിങ്ങും മലയാളി താരം സഞ്ജു വി.സാംസണും നടത്തിയ മികവുറ്റ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം നേടിയത്. ഗുർകീത് 87 റൺസും സഞ്ജു 24 റൺസും പുറത്താകാതെ നേടി.ഓസ്ട്രേലിയ എ ടീമിനെതിരെ 227 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എ ടീം ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലെത്തിയിരുന്നു. 80 റണ്സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. മായങ്ക് അഗര്വാള് 32 ഉം ക്യാപ്റ്റന് ഉന്മുക്ത് ചന്ദ് 24 ഉം റണ്സെടുത്തു പുറത്തായി. കരുണ് നായര് പൂജ്യവുമായി മടങ്ങി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്പതു വിക്കറ്റ് നഷ്ടത്തിലാണ് 226 റണ്സെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയെ ഇന്ത്യന് സ്പിന്നര്മാര് എറിഞ്ഞിട്ടു. കരണ് ശര്മ മൂന്നു വിക്കറ്റും, അക്ഷര് പട്ടേലും ഗുര്കീരത് സിങ്ങും രണ്ടു വീതവും വിക്കറ്റെടുത്തു.
ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യ എ ടീമിന്
0
Share.