വിവാഹചടങ്ങില് പങ്കെടുക്കുവാന് നാട്ടിലെത്തിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി

0

നങ്ങ്യാര്കുളങ്ങരയില് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈയില് സ്ഥിരമാക്കിയിട്ടുള്ള ജലജ സുരന് ആണ് കൊല്ലപ്പെട്ടത്. നാട്ടിലെ വിവാഹചടങ്ങില് പങ്കെടുക്കുവാന് മൂന്ന് ദിവസം മുമ്പാണ് ഇവര് ഒറ്റയ്ക്ക് നാട്ടിലെത്തിയത്. ഇന്നലെ അര്ദ്ധരാത്രിയോടെയാണ് ജലജ വീട്ടില് വെട്ടേറ്റ് മരിച്ചുകിടക്കുന്നത് ബന്ധുക്കള് കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലിസ് സംശയിക്കുന്നു.ജലജയുടെ ഭര്ത്താവ് സുരന് ദുബായില് ജോലിനോക്കുന്നു. മക്കളായ അമ്മുവിനെയും ആരോമലിനേയും കൂട്ടാതെയാണ് വിവാഹചടങ്ങില് പങ്കെടുക്കാനായി ഇവര് നങ്ങ്യാര്കുളങ്ങരയിലെത്തിയത്.

Share.

About Author

Comments are closed.