കഴക്കൂട്ടത്ത് നടന്ന റെയ്ഡില് പോലീസ് അറസ്റ്റ് ചെയ്തവരില് ബെംഗളൂരു, കൊല്ക്കത്ത എന്നിവിടങ്ങളില് നിന്നും എത്തിയ യുവതികളും പിടിയിലായതായി റിപ്പോര്ട്ട്. വ്യാഴാഴ്ചയാണ് പാങ്ങപ്പാറയിലെ സ്വകാര്യ ഫഌറ്റില് പോലീസ് റെയ്ഡ് നടത്തി അന്തര്സംസ്ഥാന സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടിയത്. ഇന്റര്നെറ്റ് ഉപയോഗിച്ചാണ് സംഘം പ്രവര്ത്തിച്ചിരുന്നത് എന്നാണ് പോലീസ് നല്കുന്ന വിവരം. ബെംഗളൂരു സ്വദേശിനികളായ രണ്ട് യുവതികളും കൊല്ക്കത്ത സ്വദേശിനിയും അടക്കം പത്ത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിജു നായര്, സഹായിയായ ഷീബ എന്നിവരും മൂന്ന് ഇടപാടുകാരുമാണ് ഇവര്ക്കൊപ്പം പിടിയിലായത്. പാങ്ങപ്പാറയില് സ്വകാര്യ ഫഌറ്റ് വാടകയ്ക്കെടുത്താണ് ഇവര് പ്രവര്ത്തിച്ചിരുന്നത്. ഐ ടി ജോലികള്ക്ക് എന്ന പേരിലാണ് ഇവര് അന്യസംസ്ഥാനങ്ങളില് നിന്നും പെണ്കുട്ടികള് നാട്ടിലെത്തിയിരുന്നത് എന്നാണ് അറിയുന്നത്.വെബ്സൈറ്റുകള് ഉപയോഗിച്ചാണ് ഇവര് ഇടപാടുകാരെ കണ്ടെത്തുന്നത്. വാട്സ് ആപ്പിലൂടെ ആവശ്യക്കാര്ക്ക് ചിത്രങ്ങള് കൈമാറിയ ശേഷമാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. അയ്യായിരം രൂപ മുതല് പതിനായിരം രൂപ വരെ നല്കിയാണ് ഇടപാടുകാര് അന്യസംസ്ഥാനത്തുനിന്നുള്ള യുവതികളുടെ അടുത്തെത്തിയിരുന്നതത്രെ. പ്രതിമാസം അമ്പതിനായിരം രൂപ വരെയാണ് ഇവര് ഫഌറ്റിന് വാടക നല്കാനായി മുടക്കിയിരുന്നത്.
റെയ്ഡില് പോലീസ് അറസ്റ്റ് ചെയ്തവരില് ബെംഗളൂരു, കൊല്ക്കത്ത
0
Share.