ശ്രീലങ്കയിലെ തെക്കന് തുറമുഖ ജില്ലയായ ഹംബന്ടോട്ടയില് 21കോടിഡോളര് ചെലവില് നിര്മിച്ച മട്ടാല മഹീന്ദ രാജപക്സെ അന്താരാഷ്ട്ര വിമാനത്താവളം താത്കാലിക നെല്ല് സംഭരണശാലയാക്കി മാറ്റുന്നതെന്ന് ശ്രീലങ്കന് സര്ക്കാര് വൃത്തങ്ങള് അറിയിച്ചു. ഹംബന്ടോട്ടയിലെ മറ്റു സംഭരണശാലകള് മുഴുവന് നിറഞ്ഞിരിക്കുകയാണ്. 2013ല് കമ്മീഷന് ചെയ്തെങ്കിലും ചൈനയുടെ സഹായത്തോടെ രാജപക്സെയുടെ സ്വദേശത്തു നിര്മിച്ച വിമാനത്താവളം വിമാന സര്വീസുകള് ആരംഭിച്ചിരുന്നില്ല. ഇതിനാലാണ് നെല്ലുസംഭരണശാലയാക്കാന് അനുവാദം ചോദിച്ച് പാഡി മാര്ക്കറ്റിംഗ് ബോര്ഡ് മേധാവി സര്ക്കാരിനു കത്തെഴുതിയത്.
വിമാനത്താവളം നെല്ലുസംഭരണകേന്ദ്രമാക്കുന്നു
0
Share.