മഥുര മഥുരയിലെ കർഷകർ: സ്വാതന്ത്ര്യദിനത്തിൽ കൂട്ട ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നു. ഭൂമി നഷ്ടപ്പെട്ടതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നീണ്ടകാലം പോരാട്ടം നടത്തിയിട്ടും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യ എന്നാണ് വിവരം. ആത്മഹത്യക്ക് 25,000 കർഷകരാണ് ഒരുങ്ങുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ഇവർ കത്തെഴുതിയിട്ടുണ്ട്. തങ്ങളെ ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് എഴുതിയിരിക്കുന്നത്.മൂന്നാഴ്ചകളായി ഇവർ ഭൂമി നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി വരുകയാണ്.
സ്വാതന്ത്ര്യ ദിനത്തിൽ കർഷകർ കൂട്ട ആത്മഹത്യയ്ക്കൊരുങ്ങുന്നു
0
Share.