സൂപ്പര്‍ മോഡലിനെ പോലെ മിനിസ്കര്ട്ടണിഞ്ഞ് വിവിധ ഭാവങ്ങളില് പോസ് ചെയ്തു നില്ക്കുന്ന രാധേ മായെക്കണ്ട് അക്ഷരാര്ത്ഥത്തില് ഞെട്ടിയിരിക്കുകയാണ് അവരുടെ ആയിക്കണക്കിന് വരുന്ന ഭക്തര്. ഭക്തര്ക്ക് വാത്സല്യത്തോടെ ഉദേശങ്ങള് നല്കി അവരെ അനുഗ്രഹിക്കുന്ന രാധേ മായുടെ ആരും കാണാത്ത മുഖം ജനങ്ങള്ക്കുമുമ്പില് കൊണ്ടുവന്നത് റിയാലിറ്റി ഷോ താരവും മുന് കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്റെ മകനുമായ രാഹുല് മഹാജനാണ്.ഇതാരാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ച് രാഹുല് ട്വീറ്റ് ചെയ്ത കുട്ടിയുടുപ്പിട്ട രാധേ മായുടെ ചിത്രം നിമിഷങ്ങള്‍ക്കകമാണ് വൈറലായത്. സിനിമാ ഗാനത്തിനൊപ്പം ഇവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും വൈറലായിട്ടുണ്ട്. ആരാണ് രാധേ മാ?സുഖ്‌വിന്ദര്‍ കൗര്‍ എന്നാണ് രാധേ മായുടെ യഥാര്‍ത്ഥ പേര്. പഞ്ചാബ് സ്വദേശിനിയായ ഇവര്‍ വീടിന് സമീപമുള്ള കാളിയുടെ അമ്പലത്തിലായിരുന്നു കുട്ടിക്കാലത്ത് ഏറെ സമയവും ചെലവഴിച്ചിരുന്നത്. 23 വയസ്സില്‍ ഗുരുവിനാല്‍ ആത്മീയ ലോകത്തേക്ക് കടന്നുവന്ന ഇവര്‍ പിന്നീട് സ്വയം ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് മുംബൈയിലേക്ക് ഇവര്‍ താമസം മാറി.നിറയെ ആഭരണങ്ങളും ചുവന്ന വസ്ത്രവും മേക്കപ്പുമണിഞ്ഞ് എപ്പോഴും ഒരു വധുവിനെ പോലെ നടക്കുന്ന ഇവര്‍ സ്വന്തം ജീവിതം ശിവനും പാര്‍വതിക്കും സമര്‍പ്പിച്ചിരിക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. മാര്‍ഗം ഭക്തിയാണെങ്കിലും ഇവരുടെ ജീവിതരീതികള്‍ തികച്ചും വൈരുധ്യം നിറഞ്ഞതായിരുന്നു. വളരെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഇവര്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ കടുത്ത ആരാധികയാണ്.
ഒരു ആത്മീയ പരിപാടിക്കിടെ അശ്ലീല നൃത്തം ചെയ്തതതിന് രാധേ മാക്കെതിരെ മംുബൈയിലെ അഭിഭാഷക ഫല്‍ഗൂനി ബ്രഹ്മാഭട്ട് ഇവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഭക്തരോടുള്ള ഇവരുടെ ഇടപഴകല്‍ ശരിയെല്ലെന്ന് അതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാസിക്കില്‍ നടക്കുന്ന കുഭമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇവരെ വിലക്കിയിരുന്നു. ഈയടുത്താണ് സ്ത്രീപീഡനത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസ് എടുത്തത്. മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭര്‍ത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെടാന്‍ രാധേ മാ പ്രേരിപ്പിച്ചു എന്നായിരുന്നു പരാതി.
സൂപ്പര് മോഡലിനെ കുട്ടിയുടുപ്പിട്ട ആള്‍ദൈവം
0
Share.