വിക്രം ചിത്രം 10 എന്‍ട്രതക്കുള്ളയുടെ ടീസര്‍ എത്തി

0

ഐ ക്ക് ശേഷം ചിയാന്‍ വിക്രത്തിന്റെ പുതിയ ചിത്രമായ 10 എന്‍ട്രതുക്കുള്ള(10 എണ്ണുന്നതിന് മുമ്പ്) എന്ന ചിത്രത്തിന്റെ ടീസറെത്തി. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്തയാണ് നായിക. എ.ആര്‍ മുരുകദോസും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോലി സോഡ എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഗോലി സോഡ. ബോളിവുഡ് താരം ജാക്കി ഷെറോഫും ചിത്രത്തിലുണ്ട്. കൂടാതെ പശുപതി, അഭിമന്യു സിങ്, മനോബാല എന്നിവരും വിവിധ വേഷങ്ങളിലുണ്ട്. ചാര്‍മിയുടെ ഐറ്റം നമ്പരും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷമാണ്. ക്ലൈമാക്‌സ് മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഈ മാസം 21 മുതല്‍ 31 വരെ രാജസ്ഥാനിലാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുക. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനാണ് റിലീസ്.

Share.

About Author

Comments are closed.