ചിട്ടിതട്ടിപ്പിലൂടെ കോടികള് വെട്ടിച്ച അമൃതശ്രീ കുറീസ് ഉടമ എം.ബി ശിവദാസന് അറസ്റ്റില്. ഗുരൂവായൂരില് നിന്ന് മരട് പൊലീസാണ് ശിവദാസനെ അറസ്റ്റ് ചെയ്തത്. തെക്കന് കേരളത്തില് വിവിധശാഖകളുള്ള അമൃതശ്രീ ചിട്ടിയിലൂടെ 50 കോടി രൂപയുടെ തട്ടിപ്പ് ശിവദാസന് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാല് സ്വന്തം പേരിലുള്ള വസ്തുവകകള് ഇയാള് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ചിട്ടി സംബന്ധിക്കുന്ന കണക്കുകള് സൂക്ഷിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്ഡ് ഡിസ്ക്കുകളുംമാറ്റിയിട്ടുണ്ട്. തട്ടിപ്പില് പങ്കുള്ള രണ്ടു മാനേജര്മാര്ക്കായി തിരച്ചില് തുടങ്ങി. ശിവദാസനെ അറസ്റ്റ് ചെയ്തതറിഞ്ഞ് ചിട്ടിത്തുക പിരിക്കുന്ന ഏജന്റുമാരടക്കമുള്ളവര് മരട് സ്റ്റേഷനിലെത്തിയിരുന്നു. മരട് സ്റ്റേഷനില് ചിട്ടിതട്ടിപ്പിനെതിരെ അഞ്ഞൂറോളം പരാതികള് ലഭിച്ചിട്ടുണ്ട്.
അമൃതശ്രീ ചിറ്റ്സ് ഉടമ അറസ്റ്റില്
0
Share.