ആശങ്കകള് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയെന്ന് ലത്തീന് അതിരൂപത

0

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മല്സ്യത്തൊഴിലാളികളുടെ ആശങ്കകള് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയതായി ലത്തീന് അതിരൂപത. തിങ്കളാഴ്ച പദ്ധതിയുടെ കരാര് ഒപ്പിടുന്നതിനുമുന്പ് സര്ക്കാരുമായി വീണ്ടും ചര്ച്ച നടത്തുമെന്ന് അതിരൂപതാ പ്രതിനിധികള് അറിയിച്ചു. ഇന്ന് മുഖ്യമന്ത്രിയുമായി ക്ലിഫ ഹൗസില് നടത്തിയ ചര്ച്ചയില് സംതൃപ്തിയുണ്ട്.തുറമുഖം വരുന്നതോടെ തൊഴില് നഷ്ടപ്പെടുന്ന 22,500 മല്സ്യത്തൊഴിലാളികള്ക്കും തൊഴില് ഉറപ്പുവരുത്തുമെന്നും തൊഴിലാളികളുടെ മക്കള്ക്ക് പുതിയ തൊഴില്മേഖലകളില് പരിശീലനം നല്കുമെന്നും തീരം നഷ്ടപ്പെടുന്നതുമൂലം വാസസ്ഥലം നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി അതിരൂപതാ പ്രതിനിധികള് പറഞ്ഞു

Share.

About Author

Comments are closed.