പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയ സിംഗിള് ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ഇതേത്തുടര്ന്ന് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാന് അനുവദിക്കണമെന്ന് സര്ക്കാര് ഹൈക്കോടതിയില് ആവശ്യപ്പെട്ടു. എന്നാല് അപ്പീല് അനുവദിക്കാത്ത സാഹചര്യം വന്നാല് എന്തുചെയ്യുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള് നവംബര് ഒന്നിനുമുന്പായി പൂര്ത്തീകരിക്കേണ്ടതുണ്ടെന്നും സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില് അപ്പീലിന്മേല് നാളെ കോടതി വാദം കേള്ക്കും.സിംഗിള് ബെഞ്ച് ഉത്തരവ് ശരിവച്ചാല് തിരഞ്ഞെടുപ്പ് പൂര്ത്തീകരിക്കാന് ആറുമാസവും രണ്ടുദിവസവും സമയം ആവശ്യമാണെന്ന് തിരഞ്ഞെടുപ്പുകമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വിധി റദ്ദാക്കിയാല് തിരഞ്ഞെടുപ്പ് നടപടികള് പൂര്ത്തീകരിക്കാന് അഞ്ചുമാസവും രണ്ടുദിവസവും സമയം വേണമെന്നും കമ്മീഷന് സത്യവാങ്മൂലത്തില് വ്യക്തമാക്കി.
പഞ്ചായത്ത് വിഭജനം: സര്ക്കാരിന്റെ സ്റ്റേആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല
0
Share.