മൂന്നുമാസമായി പൂട്ടിക്കിടന്ന കശുവണ്ടി കോര്പ്പറേഷന് ഫാക്ടറികള് തുറന്ന് പ്രവര്ത്തനമാരംഭിച്ചു. ഓണത്തിന് മുമ്പ് ശമ്പള കുടിശ്ശിക നല്കാമെന്ന ഉറപ്പിലാണ് പ്രവര്ത്തനം തുടങ്ങിയത്. കൊല്ലം ജില്ലയിലെ ഫാക്ടറികള് മാത്രമാണ് തുറന്നിട്ടുളളത്.രാഷ്ട്രീയ സമരങ്ങള്ക്കൊടുവില് ഇന്ന് രാവിലെയാണ് കൊല്ലത്തെ കശുവണ്ടിഫാക്ടറികളില് വീണ്ടും പുകയുയര്ന്നു തുടങ്ങിയത്. 30 ഫാക്ടറികളിലായി ഈ വര്ഷം വെറും 42 ദിവസം മാത്രമാണ്പ്രവര്ത്തനം നടത്തിയത്. ഇന്ന് പ്രവര്ത്തനമാരംഭിക്കുമെന്ന് നേരത്തേ നോട്ടീസ് നല്കിയിരുന്നു. തുടര്ന്ന് ഇന്നും തൊഴിലാളികളുമായി നടത്തിയ ചര്ച്ചയ്ക്കൊടുവില് ഈ മാസം 22 ന് കഴുഞ്ഞ വര്ഷത്തെ ബോണസും മറ്റി കുടിശ്ശികയും അഡ്വാന്സും നല്കാമെന്ന ഉറപ്പിലാണ് തൊഴിലാളികള് ജോലി തുടങ്ങിയത്.സര്ക്കാര് നല്കിയ 30 കോടി രൂപ മുന്നില് കണ്ട് ഒരു കണ്ടെയ്നര് കശുവണ്ടി ഇറക്കുമതി ചെയ്ത്ട്ടുണ്ടെന്ന് മാനേജര് പറഞ്ഞു.എങ്കിലും എത്ര ദിവസം ഫാക്ടറികള് തുറന്ന് പ്രവര്ത്തനമാരംഭിക്കുമെന്ന് ചോദ്യത്തിന് ആര്ക്കും ഉത്തരമില്ല.
കൊല്ലത്തെ കശുവണ്ടി കോര്പ്പറേഷന് ഫാക്ടറികള് തുറന്നു പ്രവര്ത്തനമാരംഭിച്ചു
0
Share.