മൂന്നാംമുറ അന്വേഷിക്കാന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്

0

ആനവേട്ടയുടെ പേരിൽ അറസ്റ്റു ചെയ്തവരെ വനപാലകർ മൂന്നാംമുറ പ്രയോഗിച്ചു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ജെ.ബി.കോശി നിർദ്ദേശം നൽകി.ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചു അന്വേഷണം നടത്തി വിശദ റിപ്പോർട്ടു സമ്ർപ്പിക്കാനാണു നിർദ്ദേശം. കേസിൽ അറസ്റ്റിലായ പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ല് വനപാലകർ തകർത്തതായുള്ള പത്രവാർത്തയെ തുടർന്നു കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണു നടപടി. മർദ്ദനം കാരണം എല്ല് തകർന്നതായ മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. മൂന്നാം മുറ ക്രിമിനൽ കുറ്റമാണ്. കസ്റ്റഡിയിൽ പരുക്കുണ്ടായാൽ കസ്റ്റഡി കാരണമല്ല പരുക്കുണ്ടായതെന്നു തെളിയിക്കേണ്ടതു സ്റ്റേറ്റിന്റെ കടമയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Share.

About Author

Comments are closed.