മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില് ഛത്തീസ്ഗഡ്ഢിലെ ബിജാപൂര് ജില്ലയില് ഒരു സിആര്പിഎഫ് ജവാന് കൊല്ലപ്പെട്ടു. രണ്ടുപേര്ക്ക് ഗുരുതര പരുക്കേറ്റു. ബാസാഗുഡ പൊലീസ് സ്്റ്റേഷന് പരിധിയിലെ ഗുട്ടും ഗ്രാമത്തിനോട് ചേര്ന്നു കിടക്കുന്ന വനമേഖലയില് മാവോയിസ്റ്റുകള്ക്കായി തിരച്ചില് നടത്തവെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. അര്ധ സൈനിക വിഭാഗം കോണ്സ്റ്റബിള് സുനില് റാം ആണ് മാവോയിസ്റ്റുകളുടെ തുടര്ച്ചയായ വെടിവെപ്പില് കൊല്ലപ്പെട്ടത്. ഗുരുതര പരുക്കേറ്റവരെ മറ്റു രണ്ടുപേരെ റായ് പൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില് സിആര്പിഎഫ് ജവാന് കൊല്ലപ്പെട്ടു
0
Share.