ഇന്ത്യയില്‍ നിന്ന് വിശ്വ സുന്ദരിമാരും ലോക സുന്ദരിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നോ…? ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണത്തെ മിസ് ഏഷ്യയെ നമുക്ക് വേണമെങ്കില്‍ അവകാശപ്പെടാവുന്നതാണ്. എന്തുകൊണ്ടെന്നല്ലേ… സൗന്ദര്യ മത്സരം നടന്നത് നമ്മുടെ കൊച്ചിയില്‍ ആയതുകൊണ്ട്! രഞ്ജിനി ഹരിദാസ് ആയിരുന്നു മത്സരത്തിന്റെ അവതാരക.
കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചായിരുന്നു മണപ്പുറം മിസ് ഏഷ്യ സൗന്ദര്യ മത്സരം അരങ്ങേറിയത്. 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരില്‍ നിന്നാണ് മിസ് ഏഷ്യയെ തിരഞ്ഞെടുത്തത്. അത് ഒരു ഇന്ത്യക്കാരിയാണ് എന്നത് നമുക്ക് അഭിമാനവും ആണ്. കനിക കപൂറിനെ ആണ് മിസ് ഏഷ്യ ആയി തിരഞ്ഞെടുത്തത്. ഫലിപ്പീനി സുന്ദരി ആല്‍ഫെ മാരി നതാനി ദാഗെവു ആണ് ഫസ്റ്റ് റണ്ണറപ്പ്. അസര്‍ബെയ്ജാന്‍ സ്വദേശിനി ജെയ്‌ല ഗുലിയേവ സെക്കന്റ് റണ്ണറപ്പായി. ഒന്നാം സ്ഥാനം നേടിയ സുന്ദരിയ്ക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാരിയ്ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാരിയ്ക്ക് ഒരു ലക്ഷം രൂപയും ലഭിയ്ക്കും.