സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് ബാംഗ്ലൂരിലെ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടന്ന പുഷ്പമേള കാണെനെത്തിയ കുട്ടി തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി(7) യാണ് മരിച്ചത്.അച്ഛന്‍ ഗുരുപ്രസാദിനും അമ്മ സുഗുണയ്ക്കുമൊപ്പമാണ് ശനിയാഴ്ച വൈഷ്ണവി പുഷ്പമേള കാണാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അച്ഛനും മകളും തിരക്ക് കുറഞ്ഞ കെംപേ ഗൗഡ ടവറിനടുത്തെത്തി. ഈ സ്ഥലത്ത് വലിയൊരു തേനീച്ചക്കൂടുണ്ടായിരുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അവിടെ ഒരു മരച്ചുവട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തേനീച്ചകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. വൈഷ്ണവിയുടെ നിലവിളി കേട്ടെത്തിയ ഗുരുപ്രസാദ് മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും പരിക്കേറ്റു. സുഗുണയുടെ നിലവിളി കേട്ടെത്തിയ നിരവധി പേര്‍ അവിടെ നിന്നും അച്ഛനേയും മകളേയും രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു.കുട്ടിയെ നിരവധി തേനീച്ചകള്‍ ആക്രമിച്ചെന്നും അവസ്ഥ വളരെ ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശനിയാഴ്ച മുതല്‍ ഐസിയുവില്‍ ആയിരുന്ന കുട്ടി ഇന്ന് രാവിലെ മരിച്ചു. അസാധാരണ മരണത്തിന് സിദ്ധാപുര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുഷ്പമേള കാണെനെത്തിയ കുട്ടി തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു
0
Share.