കൊച്ചി ക്യാന്സര് സെന്ററിന് തറക്കല്ലിട്ടിട്ട് നാളെ ഒരു വര്ഷം പൂര്ത്തിയാകുന്നു

0

തറക്കല്ലിട്ടിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ഷം തോറും കൂടുമ്പോഴും തറക്കല്ലിടലില്‍  മാത്രം ഒതുങ്ങുയാണ് സര്‍ക്കാരിന്റെ വര്‍ഷങ്ങള്‍ പഴക്കമുളള വാഗ്ദാനം.
മലബാറിലെയും മധ്യകേരളത്തിലെയും സാധാരണക്കാരായ രോഗികള്‍ക്കായി കൊച്ചിയില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ എന്നത് ഏരെക്കാലമായുളള ആവശ്യമാണ് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍  നടത്തിയ പഠനമനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവിടെ ചികിത്സ തേടിയെത്തിയ വരില്‍ 60 ശതമാനവും ആലുപ്പുഴ മുതല്‍ കാസര്‍കോഡ് വരെയുളള ജില്ലകളില്‍ നിന്നുളളരാണ്. 2013-14 ബജറ്റിലാണ് മധ്യകേരളത്തില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. തൊട്ടടുത്ത ബജറ്റിലും പ്രഖ്യാപനം ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18ന് ക്യാന്‍സര്‍ സെന്ററിന് തറക്കല്ലിട്ടു. രണ്ടു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ ആ തറക്കല്ല് പോലും കണ്ടുകിട്ടാനില്ലാത്ത അവസ്ഥയാണ്. കളമശ്ശേരിയിലെ നാട്ടുകാര്‍ക്ക് മാലിന്യം തള്ളാനുളള ഇടമായിരിക്കുന്നു കൊച്ചി മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ക്യാന്‍സര്‍ സെന്ററിനുളള ഭൂമി.ഫണ്ടില്ലാത്തതിനാലാണ് നിര്‍മ്മാണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. നിര്‍മ്മാണത്തിനാവശ്യമായ 420 കോടിരൂപ നല്‍കാന്‍ തയ്യാറാണെന്ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് പല വട്ടം അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് കേട്ട ഭാവം നടിക്കുന്നില്ല . ജൂലായ് 24ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായില്ല.സ്വകാര്യ ഏജന്‍സികളില്‍ നിന്ന് പണം സമാഹരിച്ച് 450 കോടി രൂപ ചെലവില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുമെന്നാണ് നടപ്പു ബജറ്റിലിലെ പ്രഖ്യാപനം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പലിശ സഹിതം ഗഡുക്കളായി പണം തിരികെ നല്‍കണം. ഇതിന്റെ ഭാരം രോഗികള്‍ക്കു മേല്‍ കെട്ടിവെക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

Share.

About Author

Comments are closed.