നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിതരണത്തിനായി കൈവശം െവച്ചതിന് ഫുഡ് സേഫ്റ്റി അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ മൂന്നുലക്ഷം രൂപവീതം പിഴ ചുമത്തി. തൃശ്ശൂര്‍ കോനുപറമ്പന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ കെ.ഒ.ഇട്ടൂപ്പ്, മാനേജര്‍ ബാലചന്ദ്രന്‍ എന്നിവര്‍ക്കാണ് പിഴ. ഫുഡ് സേഫ്റ്റി അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ കേരളത്തിലെ ആദ്യത്തെ വിധി കൂടിയാണിത്.സ്ഥാപനത്തില്‍ വിതരണത്തിനായി െവച്ചിരുന്ന വെളിച്ചെണ്ണയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ അയഡിന്‍ മൂല്യം കണ്ടെത്തിയിരുന്നു. കേരള സര്‍ക്കാറിനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.സാജന്‍ പ്രസാദ് കോടതിയില്‍ ഹാജരായി.
നിലവാരമില്ലാത്ത വെളിച്ചെണ്ണ കൈവശം വെച്ചതിന് മൂന്നു ലക്ഷംരൂപ പിഴ
0
Share.