ഉത്രാടം തിരുനാള്‍ പമ്പാ ജലമേള ഉത്രാടം നാളായ 27ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. കെ.സി.മാമ്മന്‍മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഈ ജലമേളയില്‍ പ്രമുഖ ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 50ലേറെ കളിവള്ളങ്ങള്‍ ജലമേളക്കെത്തുമെന്ന് പമ്പാ ബോട്ട് റേസ് ക്ലൂബ് വര്‍ക്കിങ് പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.വള്ളംകളിക്ക് മുന്നോടിയായി അത്തം മുതല്‍ തിരുവോണദിനം വരെ വഞ്ചിപ്പാട്ട് മത്സരം, കലാമേള, നാടന്‍കലാമത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കും. തിരുവിതാംകൂറിലെ എല്ലാ ജില്ലകളിലും നടത്തുന്ന സ്‌കൂള്‍തല കലാമേളകളുടെ ഉദ്ഘാടനം 26ന് രാവിലെ 10ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ നടക്കും.
പമ്പാ ജലമേള 27ന്
0
Share.