കെ.എം. മാണി രാജിവയ്ക്കും കെ.പി.സി. പ്രസിഡന്‍റിന് മൗനം

0

തിരുവനന്തപുരം – ധനകാര്യമന്ത്രിയും അഴിമതി കേസില്‍ ആരോപണവിധേയനായ കെ.എം. മാണി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാജിവയ്ക്കേണ്ടിവരുമെന്ന സൂചനകള്‍ ലഭിക്കുകയാണ്.

രാജി വെയ്ക്കേണ്ട സാചര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നതില്‍ ഘടകകക്ഷികള്‍ക്കും ആശങ്കയുണ്ട്.

കോണ്‍ഗ്രസ്സിലെ ഭൂരിഭാഗം നേതാക്കളും മാണി രാജിവയ്ക്കണമെന്ന് ശക്തിയായി ആവര്‍ത്തിക്കുന്നുവെങ്കിലും മുഖ്യമന്ത്രി ചെവിക്കൊള്ളുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ മാണി തെറ്റുകാരനാണെന്ന് പറയുകയുണ്ടായി.  ഈ സാഹചര്യത്തില്‍ മാണിക്കെതിരെയുള്ള അന്വേഷണം ശക്തമാക്കുമെന്നും വ്യക്തമായി.  ഈ അന്വേഷണസമയത്ത് മാണി ന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് നിയമം അനുശാസിക്കുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറാകുന്നില്ല.  മാണിയുടെ പേരിലുള്ള അഴിമതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും വ്യക്തതയുണ്ടെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നു. ഇത് മാണിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് മാണിയുടെ നിലനില്‍പ്പും പരുങ്ങളിലായിരിക്കുകയാണ്.  ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ ബിജുരമേശിന്‍റെ വാഹനം മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയതിന്‍റെ തെളിവ് വിജിലന്‍സിന് ലഭിച്ചു കഴിഞ്ഞു.  എന്നാല്‍ മാണിയുടെ ഓഫീസ് അവ നിഷേധിച്ചിരിക്കുകയാണ്.

അതേസമയം അന്വേഷണസംഘം കൂടുതല്‍ തെളിവു ലഭിക്കുന്നതിനുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതോടെ മാണി കൂടുതല്‍ തളരുകയേയുള്ളൂ.  ആ സാഹചര്യം സൃഷ്ടിക്കുന്നതിന് മുന്‍പ്അദ്ദേഹം മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ കണ്ടു ധരിപ്പിച്ചിട്ടുണ്ട്. എന്നിട്ടു അദ്ദേഹം പഴയ നിലപാടില്‍ തന്നെ തൂങ്ങിനില്‍ക്കുകയാണ്.

ഇതിന്‍റെ പേരില്‍ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മാനസികമായി അകല്‍ച്ചയിലാണെങ്കിലും അത് മാറ്റികിട്ടാന്‍ മുഖ്യമന്ത്രി എന്‍.എസ്.എസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെട്ടാല്‍ രമേശ് ചെന്നിത്തലയുടെ നിലപാടില്‍ അയവ് വരുത്തുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

യു.ഡി.എഫിലെ ഘടകകക്ഷികള്‍ മാണിക്കെതിരെ അഴിമതി ആരോപണങ്ങള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും മാണിക്കും ഒരു പരിധിവരെ ആശ്വസിക്കാവുന്നതാണ്.  അതേസമയം കുഞ്ഞാലിക്കുട്ടിയും എൺ.പി. വീരേന്ദ്രകുമാറും ചാണ്ടിയുമായി സ്വകാര്യ സംഭാഷണം നടത്തിയതായി അറിയുന്നു.  മാണിയെ മാറ്റിനിര്‍ത്തി അന്വേഷമം മുന്നോട്ട് നീങ്ങണമെന്നും, അഴിമതി ആരോപണവിമുക്തനായാല്‍ വീണ്ടും മന്ത്രിയായി തിരിച്ചുവരുമല്ലോ എന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതായി അറിയുന്നു.  മുഖ്യമന്ത്രി അതിനും വഴങ്ങുന്നില്ല.  കാരണം മാണി മറുകണ്ടം ചാടുമെന്ന ഭയത്താലാണ് എല്‍.ഡി.എഫ്. യാതൊരു കാരണവശാലും മാണിയെ ഉള്‍ക്കൊള്ളുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രവുമല്ല സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യപ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനം അടഞ്ഞ അദ്ധ്യായമാണ്.  ഇത്രയുമായിട്ടും മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് ഇടംകോലിടുന്നതെന്ന് മറ്റുനേതാക്കള്‍ ചോദിക്കുന്നത്.  ഈ സ്ഥിതി തുടര്‍ന്നുപോയാല്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയുൺ ചെയ്യും.  കാരണം അരുവിക്കരയിലെ തെരഞ്ഞെടുപ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും അഭിപ്രായപ്പെടുന്പോള്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒളിച്ചോടുന്നതും ചില സംശയങ്ങള്‍ക്ക് ഇടവരുത്തുകയാണ്.

മദ്യനിരോധനത്തിന് ശക്തി യായി പ്രതികരിച്ച സുധീരന്‍ മന്ത്രിമാരുടെ അഴിമതികേസുകള്‍ പുറത്തുവന്നപ്പോള്‍ അവയെ ന്യായീകരിച്ചതും നേതാക്കളിലും ജനങ്ങളിലും വന്‍പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.  മന്ത്രിമാരായ മാണി, കെ. ബാബു, വി. എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിട്ടും കെ.പി.സി.സി. പ്രസിഡ‍ന്‍റ് എന്തു നടപടി സ്വീകരിച്ചു അതേസമയം വിദ്യാഭ്യാസ വകുപ്പിലും ചില്ലറ സംശയങ്ങള്‍ ഉണ്ടായിട്ടും സുധീരന്‍ മൗനം പാലിച്ചത് മുസ്ലീം ലീഗിന്നെ ഭയന്നതുകൊണ്ടാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതില്‍ ആശങ്കയില്ല.

ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം കേരളത്തില്‍ നടമാടിയിട്ടും മാണിയെ രാജിവയ്പ്പിക്കുവാന്‍ യു.ഡി.എഫ്. തയ്യാറായില്ല.  എന്നാല്‍ അദ്ദേഹം സ്വയം തയ്യാറാകുമെന്നും പാര്‍ട്ടിനേതാക്കള്‍ പ്രതീക്ഷിക്കുകയാണ്.

Share.

About Author

Comments are closed.