പഞ്ചായത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പഞ്ചായത്ത് പുനര്‍വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്ക് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. കേസില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നിലപാടുകള്‍ അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച്, തിരഞ്ഞെടുപ്പ് നടപടികള്‍ നവംബര്‍ ഒന്നിന് പൂര്‍ത്തിയാവണമെന്ന് നിര്‍ദേശിച്ചു. 2010ലെ വിഭജനം പ്രകാരം തിരഞ്ഞെടുപ്പെന്ന കമ്മീഷന്‍ ആവശ്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. തദ്ദേശതിരഞ്ഞെടുപ്പ് നടത്തിപ്പ് കമ്മീഷന്‍റെ ഭരണഘടനാപരമായ ചുമതലയാണെന്നും സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടത്. ഇതിനായി രണ്ടുമാസം ബാക്കിയുണ്ടെന്നും സര്‍ക്കാര്‍ എൡല്ലാ സഹായങ്ങളും നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷെഫീക്കും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വാര്‍ഡുവിഭജനവുമായി മുന്നോട്ട് പോകാനും ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനും അനുവദിക്കണമെന്നുമുളള സര്‍ക്കാരിന്‍റെ ആവശ്യം കോടതി തളളിക്കൊണ്ടാണ് ഉത്തരവ്. അതേസമയം പഞ്ചായത്ത് പുനര്‍വിഭജനം റദ്ദാക്കിയതിനെതിരായ അപ്പീലിലുകളില്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അടുത്തമാസം മൂന്നിന് അന്തിമവാദം തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ സഹായവും നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. സര്‍ക്കാര്‍ അപ്പീലില്‍ സെപ്റ്റംബര്‍ മൂന്നിന് അന്തിമവാദം നടക്കും.പഞ്ചായത്ത് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ചിന് നിമയപരമായി സാധിക്കുന്ന സാഹചര്യമല്ലാ നിലവിലുള്ളതെന്ന് സര്‍ക്കാര്‍ അപ്പീലിനെതിരെ കോടതിയില്‍ ഹാജരായ അഡ്വ. നന്ദകുമാരന്‍ മേനോന്‍ പറഞ്ഞു. തദേശസ്വയംഭരണ നിയമം വാര്‍ഡ് വിഭജനത്തില്‍ പാലിക്കാത്തതാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് പുതിയതായി രൂപീരകിച്ച പഞ്ചായത്തുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. പുതിയതായി രൂപീകരിച്ച നഗരസഭകളുടെ കാര്യം കൂടി പരിഗണിച്ചുവേണം തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാനെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വിഭജനക്കേസില് സര്ക്കാരിന് തിരിച്ചടി
0
Share.