മനസ്സു നിറയ്ക്കുന്ന ആവേശകരമായ പുലികളി.

0

കടുവകള് ഉല്ലാസഭരിതരായിരിക്കുമ്പോള് നൃത്തം ചെയ്യുന്നു. വനത്തിലായിരിക്കെ ഇതാരും കാണുന്നുമില്ല, കേള്ക്കുന്നുമില്ല. പക്ഷെ അത് പകല് വെളിച്ചത്തില് തൃശ്ശൂര് നഗരത്തിലെ സ്വരാജ് റൗണ്ടില് അരങ്ങേറുന്നു. ഓണമാകുന്നതോടെ കേരളത്തിലെങ്ങും പരമ്പരാഗതമായ ചടങ്ങുകള് ധാരാളം നടക്കും. ഓണക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് പുലികളിക്കാരിറങ്ങാറുണ്ടെങ്കിലും പുലിവേഷം കെട്ടുന്നവരുടെയും കാഴ്ചക്കാരുടെയും ഒഴുക്കു കൊണ്ട് പ്രശസ്തമായത് തൃശ്ശൂരിലെ പുലികളി മാത്രം. പുലിവേഷം കെട്ടി പുരുഷന്മാര് കൂട്ടമായി താളത്തിനൊപ്പിച്ച് ചുവടു വെച്ച് നീങ്ങുന്നു. പുലി വേട്ടക്കിറങ്ങുന്ന വേട്ടക്കാരനില് നിന്നൊഴിഞ്ഞും ഒളിച്ചും പുലികള് നീങ്ങുന്ന കാഴ്ച രസകരമാണ്. കടുവകളെ പോലെ ശരീരത്തില് മഞ്ഞ നിറം തേച്ച് കറുത്ത വരകളുമിട്ടുള്ള പരമ്പരാഗത പുലികളി ചമയം മാത്രമല്ല ഇന്ന് കലാകാരന്മാര് ഉപയോഗിക്കുക. വ്യത്യസ്തമായ നിറങ്ങള് ശരീരത്തില് തേച്ചു പിടിപ്പിച്ച് അവര് വര്ണ സമൃദ്ധി സൃഷ്ടിക്കുന്നു.

  • യാത്രാസൗകര്യം
    • സമീപ റെയില്വെ സ്റ്റേഷന് : തൃശ്ശൂര്, കഷ്ടിച്ച് ഒരു കിലോ മീറ്റര്
    • സമീപ വിമാനത്താവളം : കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട്, തൃശ്ശൂരില് നിന്ന് ഏകദേശം 40 കിലോമീറ്റര് അകലെ.
Share.

About Author

Comments are closed.