പ്രേമം സിനിമ ഇറങ്ങുംമുമ്പ് മലര് എന്ന പെണ് കടുവ തിരുവനന്തപുരം മൃഗശാലയിലുണ്ട്. തനിച്ചു ജീവിച്ചിരുന്ന മലരിനു കൂട്ടായി ഇന്നലെയാണ് ശ്രവണ് എന്ന ആണ്വെള്ളക്കടുവ എത്തിയത്. പ്രേമപ്പനി മൃഗശാലയിലും മലരിന് കൂട്ടായി ജോര്ജ്. ഇതോടെ മലരിന് ശ്രാവണ് എങ്ങനെ യോജിക്കുമെന്നായി . അങ്ങനെയാണ് ശ്രവണിനു പ്രേമം സിനിമയിലെ നായകനായ ജോര്ജുകുട്ടിയുടെ പേര് നല്കാന് ഒരു കൂട്ടം ഉദ്യോഗസ്ഥര് ശ്രമിച്ചത്. എന്നാല് ഇതിനെതിരെ വേറൊരു വിഭാഗം ഉദ്യോഗസ്ഥര് രംഗത്തുവന്നു.ഇന്നലെ പുലര്ച്ചയോടെയാണ് ശ്രവണ് മൃഗശാലയിലെത്തിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല് രാവിലെ തന്നെ നേരിട്ടു കൂട്ടില് വിടുകയായിരുന്നു. മലരിനെ കൊണ്ടുവന്ന ഡല്ഹി മൃഗശാലയില് നിന്നു തന്നെയാണ് ശ്രവണിനേയും കൊണ്ടുവന്നത്. അവന് ജനിച്ചപ്പോഴേ ഡല്ഹി മൃഗശാലാ അധികൃതര് നല്കിയ പേരാണ് ശ്രവണ്. മൃഗശാലയുടെ റെക്കോഡിലും ഈ പേരാണുള്ളത്.ഇതു തിരുത്തി പ്രേമം സിനിമയിലെ മലര് എന്ന കഥാപാത്രത്തിനൊപ്പമുള്ള ജോര്ജ് എന്ന കഥാപാത്രത്തിന്റെ പേര് ശ്രവണിന് ഇടാന് അധികൃതര് ശ്രമിച്ചു. മലരും ജോര്ജ് കുട്ടിയും തിരുവനന്തപുരം മൃഗശാലയില് എന്നറിയിച്ചാല് പത്രങ്ങളിലും ചാനലുകളിലും പടങ്ങളും വാര്ത്തകളും വരുംതുടര്ന്നു നായികാനായകന്മാരെ കാണാന് സന്ദര്ശകര് വര്ധിക്കും, കൂടുതല് പാസ് ചെലവാകും എന്നൊക്കെയുള്ള ഓണക്കാലമാര്ക്കറ്റിംഗാണ് ഇക്കൂട്ടര് ലക്ഷ്യമിടുന്നത്. എന്നാല്, വന്യജീവികള്ക്ക് അവ ജനിക്കുന്ന മൃഗശാലകളില് നല്കിയിട്ടുള്ള പേര് മാറ്റാന് യാതൊരു അധികാരവും മറ്റു മൃഗശാലകള്ക്കില്ല. സെന്ട്രല് സൂ അഥോറിറ്റിയുടെ മാനദണ്ഡങ്ങള് പാലിച്ചാണ് പേരിടല് നടത്തുന്നത്.തിരുവനന്തപുരത്തെ പെണ്വെള്ളക്കടുവയായ മലരിന്റെ പേരിട്ടതും ഡല്ഹി മൃഗശാലയില് വച്ചാണ്. ഈ പേരും ഇനി മാറ്റാന് കഴിയില്ല. എന്തായാലും പ്രേമം മൃഗശാലയിലും കത്തുകയാണ്
തിരുവനന്തപുരം മൃഗശാലയില് ഒരു മലര്
0
Share.