ബ്ലോക്ക് പഞ്ചായത്ത് വിഭജനത്തിനും ഹൈക്കോടതി വിലക്ക്

0

ബ്ലോക്ക് പഞ്ചായത്ത് വാര്ഡ് വിഭജന നടപടികള് നിര്ത്തിവയ്ക്കാന് ഹൈക്കോടതി നിര്ദേശം. വാര്ഡ് വിഭജനത്തിലെ വീഴ്ചകള് ചൂണ്ടിക്കാട്ടി സമര്പ്പിച്ച 12 ഹര്ജികള് പരിഗണിച്ചാണ് ജസ്റ്റീസ് എ വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. പുനര്വിഭജന നടപടികള് പര്യപ്പെടുത്തിയില്ലെന്ന് ഹര്ജികളില് ആക്ഷേപം .
പുതിയ പഞ്ചായത്ത് രൂപീകരണത്തിനുണ്ടായ അതേഗതിയാണ് ബ്ലോക്ക് പഞ്ചായത്തുകള്ക്കും . നടപടിക്രമങ്ങളിലെ വീഴ്ചകള് തന്നെയാണ ്ബ്ലോക്ക് പഞ്ചായത്ത് രൂപീകരണത്തിനും വനിയയായിരിക്കുന്നത്. പുനര്വിഭജനം നിശ്ചയിച്ച് ഒാഗസ്റ്റ് 3ന് പുറപ്പെടുവിച്ച സര്ക്കാര് ഉത്തരവ് പരസ്യപ്പെടുത്തിയില്ലെന്നാണ് പ്രധാന ആക്ഷേപം. പുനര്വിഭജനത്തിന്റെ ഭാഗമായി വില്ലേജുകള് രൂപീകരിച്ച് വിജ്ഞാപനവും ഇറക്കിയില്ല.
പഞ്ചായത്ത് രൂപീകരണകാര്യത്തിലുണ്ടായതിന് സമാനമായ വീഴ്ചകളാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത് . കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വിഭജനത്തിനെതിരെ പ്രസിഡന്റ് റീന കല്ലങ്ങാടിന്റേതടക്കം 12 ഹര്ജികളാണ് ജസ്റ്റീസ് എ വി രാമകൃഷ്ണപിള്ളയുടെ പരിഗണനയ്ക്കെത്തിയത്. സര്ക്കാരിന്റെയും ഹര്ജിക്കാരുടെയും പ്രാഥമിക വാദങ്ങള് പരിഗണിച്ചശേഷമാണ് പുനര്വിഭജന നടപടികള് നിര്ത്തിവയ്ക്കാന് ഹൈക്കോടതി നിശിച്ചത്. ഒാണം അവധിക്കേശേഷം ഹൈക്കോടതി ഹര്ജി വീണ്ടും പരിഗിണിക്കും

Share.

About Author

Comments are closed.