ഓണവിപണിയില് വിലകുറഞ്ഞ് പച്ചക്കറി

0

ഓണവിപണിയില് വിലകുറഞ്ഞ് പച്ചക്കറി. സവാളയൊഴികെ മുഴുവന് പച്ചക്കറികള്ക്കും കനത്ത വിലയിടിവാണ് ഇത്തവണത്തെ ഓണവിപണിയില്. തമിഴ്നാട്ടിലെ പച്ചക്കറി ഉല്പാദനം ഉയര്ന്നതിനൊപ്പം ജൈവപച്ചക്കറിയോടുളള ആളുകളുടെ ആഭിമുഖ്യവും കൂടി ചേര്ന്നതോടെയാണ് ഇക്കുറി പച്ചക്കറിയുടെ വില വല്ലാതെ കുറഞ്ഞത്.
കുറഞ്ഞ വിലയിങ്ങനെ നീട്ടി വിളിച്ചിട്ടും എറണാകുളം ചന്തയിലെ പച്ചക്കറി കടകളിലൊന്നും തിരക്കത്ര കാണാനില്ല. തമിഴ്നാട്ടിലെ പച്ചക്കറി പാടങ്ങളില് വിളവ് കൂടിയതാണ് വില കുറഞ്ഞതിന്റെ ഒരു കാരണം. ഒപ്പം വരുത്തന് പച്ചക്കറി നിറയെ വിഷമാണെന്ന വിശ്വാസത്തില് ജൈവപച്ചക്കറിക്കു പിന്നാലെ ജനം പായുക കൂടി ചെയ്തതോടെ കിട്ടുന്ന വിലയ്ക്ക് പച്ചക്കറി വിറ്റു തീര്ക്കാന് നിര്ബന്ധിതരായിരിക്കുകയാണ് കച്ചവടക്കാര്. വില പലമടങ്ങ് കുറഞ്ഞിട്ടും കച്ചവടം കുറഞ്ഞതിന്റെ അന്പരപ്പിലാണ് കച്ചവടക്കാരെല്ലാം. സവാള വില കിലോയ്ക്ക് എഴുപതാണെങ്കില് മറ്റ് പച്ചക്കറികളുടെയെല്ലാം സ്ഥിതി വ്യത്യസ്തമാണ്.പോയവര്ഷം കിലോയൊന്നിന് അന്പതു രൂപയുണ്ടായിരുന്ന തക്കാളിയുടെ ഇത്തവണത്തെ വില ഇരുപത് രൂപ. ബീന്സ് വില അറുപതില് നിന്ന് മുപ്പതായപ്പോള് കഴിഞ്ഞ വര്ഷം 100 രൂപയുണ്ടായിരുന്ന അച്ചിങ്ങയുടെ വില 40ല് എത്തി.പോയ വര്ഷത്തെ ഓണത്തിന് അറുപത് രൂപ മുടക്കി കാരറ്റ് വാങ്ങിയവര്ക്ക് ഇക്കുറി രൂപ ഇരുപത് നല്കിയാല് ഒരു കിലോ കാരറ്റ് കിട്ടും.ഉപ്പേരി വറുക്കാനുളള ഏത്തക്കായയുടെ വിലയിലും പോയ വര്ഷത്തെക്കാള് ഇരുപത് രൂപ കുറവുണ്ട്.ജൈവപച്ചക്കറിയിലുളള നാട്ടുകാരുടെ വിശ്വാസം കൂടിയപ്പോള് ഇതു മുതലെടുത്തുളള തട്ടിപ്പുകളും തലപൊക്കി

Share.

About Author

Comments are closed.