ഓണാഘോഷങ്ങളുടെ ഭാഗമായി ബെഞ്ച്മാര്ക്ക് മീഡിയയുടെ ആഭിമുഖ്യത്തിലാണ് കേരളഫെസ്റ്റും ഓണച്ചന്തയും ഒരുങ്ങുന്നത്. ഈ മാസം 27,28 തിയ്യതികളില് ഷാര്ജ അന്സാര് മാളിലാണ് 25 ഓളം വിത്യസ്ത സ്റ്റാളുകളുമായി ഓണച്ചന്ത സംഘടിപ്പിക്കുന്നത്.27 ന് വൈകീട്ട് 6 മണിക്ക് ദീപ ജെയിന് (ഇന്ത്യന് കോണ്സുലേറ്റ്) ചന്ത ഉദ്ഘാടനം ചെയ്യുമെന്ന് ബെഞ്ച്മാര്ക്ക് മീഡിയ എം.ഡി ഹബീബ് റഹ്മാന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. കേരളത്തിന്റെ തനത് കലകളെ ലോകത്തിന് മുന്നില് പരിചയപ്പെടുത്തുവാനുള്ള ഒരവസരം കൂടിയായാണ് കേരളഫെസ്റ്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹബീബ് വ്യക്തമാക്കിവിത്യസ്ത കേരളീയ കലാരൂപങ്ങളുടെ അവതരണവും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കേരളഫെസ്റ്റിന്റെ ഭാഗമായി 28 ന് കേരളത്തിലെ പ്രമുഖ താരങ്ങളെ ഉള്പ്പെടുത്തി കൊണ്ടുള്ള ഗാനമേളയും ഹാസ്യ പരിപാടിയും ദുബൈ അല് നാസര് ലിഷര്ലാന്ഡില് നടക്കും. പ്രവാസ ലോകത്ത് നിന്നും മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി മാറിയ ജോയ് മാത്യു, ആശാ ശരത്ത്, മംമ്താ മോഹന്ദാസ് തുടങ്ങി 25 ഓളം കലാകാരന്മാരെ ചടങ്ങില് ആദരിക്കും.പ്രമുഖ എഴുത്തുകാരുടെ സ്യഷ്ടികള് ഉള്പ്പെടുത്തി കൊണ്ടുള്ള പ്രതേക ഓണപ്പതിപ്പ് കേരളാ ഫെസ്റ്റിന്റെ ഭാഗമായി പുറത്തിറക്കുമെന്ന് യുഎഇ എക്സ്ചേഞ്ച് മീഡിയാ റിലേഷന്സ് അസി.ഡയറക്ടര് കെ.കെ മൊയ്തീന് കോയ അറിയിച്ചു. അന്സാര് മാള് ഡിജിഎം ഹമ്മദ്, ജെയിംസ് മാത്യു, ബിജു ബാല് എന്നിവരും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
. യുഎഇ മലയാളികളുടെ ഓണാഘോഷങ്ങള്ക്ക് തുടക്കമായി
0
Share.