സാന്താലൂസിയ: കല്ലറയില്നിന്നുയര്ന്ന രോദനം കേട്ട് റൂഡി ഗോണ്സാല്വസ് അമ്പരന്നു. കരച്ചില് ഭാര്യ നെയ്സി(16)ന്റേതാണെന്നു തിരിച്ചറിയാന് അല്പ സമയമെടുത്തു.പിന്നീട് പള്ളി അധികാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെ നെയ്സിയെ കോണ്ക്രീറ്റ് കല്ലറ തുറന്നു പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പ് അവളെത്തേടി യഥാര്ഥ മരണമെത്തി.പടിഞ്ഞാറന് ഹോണ്ടൂറാസിലെ ലാഎന്ട്രാഡയിലാണു സംഭവം. മൂന്ന് മാസം ഗര്ഭിണിയായിരുന്ന നെയ്സി രാത്രി വീടിനടുത്ത് ബഹളം കേട്ടാണ് ഉണര്ന്നത്. ഏറ്റമുട്ടലിന്റെ ശബ്ദം കേട്ട് അവര് കുഴഞ്ഞുവീഴുകയായിരുന്നു. വായില്നിന്നു നുരയും പതയും വന്നതോടെ വീട്ടുകാര് ചെകുത്താന്റെ ആക്രമണമെന്നു പറഞ്ഞു സമീപമുള്ള പള്ളിയിലെ വൈദികന്റെ സഹായം തേടി. പ്രാര്ഥനയ്ക്കിടെ നെയ്സി അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്മാര് നെയ്സി മരിച്ചെന്ന് അറിയിച്ചു.തുടര്ന്നുവിവാഹ വേഷമണിയിച്ചാണു ഭര്ത്താവ് റൂഡിയുടെ നേതൃത്വത്തില് അവരെ സംസ്കരിച്ചത്. പിറ്റേദിവസം കല്ലറയ്ക്കുമുന്നില് റൂഡിയെത്തിയപ്പോഴാണു കരച്ചില് കേട്ടത്. കല്ലറയോട് തലചേര്ത്തു ശ്രദ്ധിച്ചപ്പോള് അതു നെയ്സിയുടേതാണെന്നു വ്യക്തമായി. പള്ളി അധികാരികളുടെ അനുമതിയോടെ കോണ്ക്രീറ്റ് കല്ലറ തകര്ത്തു നെയ്സിയെ പുറത്തെത്തിക്കാന് മണിക്കൂറുകള് എടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഒരിക്കല്ക്കൂടി മരണം സ്ഥിരീകരിക്കാന് മാത്രമേ ഡോക്ടര്മാര്ക്കായുള്ളൂ. കല്ലറയ്ക്കുള്ളില് ശ്വാസംകിട്ടാതെയലാണു നെയ്സി മരിച്ചയെന്നു വ്യക്തമായിട്ടുണ്ട്. കടുത്ത മാനസികാഘാതം മൂലം ഹൃദയത്തിനുണ്ടായ തകരാറാണു ആദ്യ തവണ മരണമായി തെറ്റിധരിച്ചതെന്നാണു ഡോക്ടര്മാര് ഇപ്പോള് പറയുന്നത്.
അബോധാവസ്ഥയിലായ യുവതിയെ കബറടക്കി
0
Share.