ഓണസദ്യയ്ക്ക് ക്യാരറ്റ് പായസം

0

ഉത്രാടം. ഓണത്തപ്പനെ വരവേല്ക്കാന് മലയാളി നാടിന് ഇനി ഒരു ദിവസം കൂടി കാത്തിരുന്നാല് മതി. ഓണമെന്നു കേട്ടാല് ആദ്യം ഓര്മ്മയിലേക്കോടിയെത്തുക തൂശനിലയില് വിളമ്പിയ സദ്യയാണ്. പപ്പടം, പഴം, പായസം കൂട്ടി വിഭവസമൃദ്ധമായ ഓണസദ്യ. ഓണത്തിന് ഏറ്റവും കൂടുതല് പ്രാധാന്യം നല്കുന്നത് സദ്യയില് തന്നെ പായസത്തിനാണ്. ഇപ്പോള് പല വിടുകളിലും ഓണത്തിന് ഒന്നിലധികം പായസം ഉണ്ടാവും എന്ന കാര്യത്തിന് തര്ക്കമില്ല.
എളുപ്പം തയ്യാറാക്കാവുന്ന പല രുചിക്കൂട്ടുകളുമുണ്ട് മലയാളികള്ക്കിടില്. ഈ ഓണത്തിന് ക്യാരറ്റ് പായസം ആവശ്യമായ സാധനങ്ങള്
കാരറ്റ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
പാല് – 2 ലിറ്റര്
മില്ക്ക് മെയ്ഡ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – വറുത്തിടാന് പാകത്തിന്
നെയ്യ് – വലിയ രണ്ട് ടീസ്പൂണ്
പഞ്ചസാര – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് നെയ്യില് വഴറ്റുക. അതിനു ശേഷം പാല് ഒഴിച്ച് നല്ല പോലെ വെന്ത് വറ്റുമ്പോള് പഞ്ചസാര ചേര്ത്ത് യോജിപ്പിക്കുക.
പിന്നീട് മില്ക്ക്മെയ്ഡ് ചേര്ത്ത് ഇറക്കി വെയ്ക്കുക. മുകളില് അണ്ടിപ്പരിപ്പ് വറുത്തത് വിതറി ഇളം ചൂടോടെ ഉപയോഗിക്കാം. രുചികരമായ ക്യാരറ്റ് പായസം റെഡി.

Share.

About Author

Comments are closed.