പൂവിളിയുമായി തിരുവോണമെത്തി. ലോകമെമ്പാടുമുള്ള മലയാളികള് ഇന്ന് തിരുവോണം ആഘോഷിയ്ക്കുകയാണ്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശമുണര്ത്തിയാണ് ഓരോ തിരുവോണവും വന്നെത്തുന്നത്. ഓണത്തിന്റെ നിറമുള്ള കാഴ്ചകള് പലതാണ്. എത്രയൊക്കെ ആയാലും എന്തൊക്കെ സംഭവിച്ചാലും ഓണം എന്നുള്ളത് മലയാളിയ്ക്ക് ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിയ്ക്കും ഗൃഹാതുരത്വം ഉണര്ത്തുന്ന ഓര്മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഉത്രാടപാച്ചിലിന്റെ ആലസ്യത്തില് നിന്നും പൂക്കളമിടുന്നതിന്റേയും സദ്യയൊരുക്കുന്നതിന്റെയും തിരക്കുകളിലേയ്ക്ക് കേരളം മാറുകയാണ്. എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്ന മഹോത്സവം പൂക്കളമിടല് മുതല് സദ്യ ഉണ്ടു കഴിയുന്നതു വരേയും മലയാളി മനസ്സു തുറന്നു സന്തോഷിക്കുന്നു. മലയാളിയുടെ പത്തായവും മനസ്സും ഒരു പോലെ നിറയുന്ന മാസമാണ് .ചിങ്ങംഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം, അങ്ങനെ തന്നെ പറഞ്ഞുതുടങ്ങാം. ഓണക്കാലത്തെ കാറ്റിനുപോലും പൂക്കളുടെ മണമാണ്. ഇതൊരു ഓര്മയാണ്. ഓണത്തപ്പനെ സ്വീകരിക്കരിക്കാന് പൂക്കളമൊരുക്കാനുള്ള തിരക്ക്. ഒാണവെയിലിനെ വകഞ്ഞുമാറ്റി മഴയെത്തിയെങ്കിലും കുട്ടിക്കൂട്ടങ്ങള്ക്ക് ആവേശംഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്ന്നവര്. തൂശനിലയില് തുന്പപ്പൂച്ചോറും കറികളും പപ്പടവും പായസുവുമെല്ലാം നിറയണം. എവിടെയായിരുന്നാലും, ഏതുതിരക്കിലായാലും, ഒത്തുചേരാന് മറന്നിട്ടില്ല എന്ന ഓര്മപ്പെടുത്തലും തിരുവോണം
.
പൊന്നോണമെത്തി, ഇന്ന് തിരുവോണം
0
Share.