നടിയും മോഡലുമായ സ്വീറ്റി ബറുവയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി

0

സീരിയല് നടിയും മോഡലുമായ സ്വീറ്റി ബറുവയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. ആസാമിലെ ഗുവാഹത്തിയിലെ സ്വന്തം ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയില് കണ്ടെത്തിയത്. ബുധനാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടുകിട്ടിയതെന്ന് പോലീസ് പറഞ്ഞു.ബോറ സര്വ്വീസ് ഏരിയയിലാണ് സ്വീറ്റി ബറുവയുടെ ഫ്ലാറ്റ്. ലിവ് ഇന് അപ്പാര്ട്ട്മെന്റില് സഹോദരിക്കൊപ്പമാണ് നടി താമസിച്ചിരുന്നത്. ഇവരുടെ ഭര്ത്താവും കുട്ടിയും ഗോലാഘട്ടിലാണ് താമസം. ഒരു മകന് മാത്രമേ സ്വീറ്റിക്കുള്ളൂ. ബുധനാഴ്ച 11 മണിയോടെയാണ് സ്വീറ്റിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വീറ്റി ബറുവ ആത്മഹത്യ ചെയ്തതല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നടിയുടെ മൃതദേഹത്തില് മുറിവുകളും ചോരപ്പാടുകളും കണ്ടതാണ് ഇതിന് കാരണം. നടിയുടെ സഹായിയായ നിഭാരണ് ലഹ്കറിന് സ്വീറ്റിയുടെ മരണത്തില് പങ്കുള്ളതായി ആരോപിച്ച് കുടുംബാംഗങ്ങള് രംഗത്തെത്തിയിട്ടുണ്ട്.ഏതാനും ആസാമി സീരിയലുകളില് അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടുവരുന്ന നടിയായിരുന്നു സ്വീറ്റി ബറുവ. മോഡലിങിലൂടെയാണ് ഇവര് അഭിനയത്തിലെത്തിയത്. ബറുവയുടെ ഫ്ലാറ്റില് ലഹ്കര് സ്ഥിരമായി വരാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള് പോലീസിന് മൊഴി നല്കിയത്.

Share.

About Author

Comments are closed.