ബോട്ടപകടം: രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം പത്തായി

0

ഫോര്ട്ട്കൊച്ചി ബോട്ടപകടത്തില് ദുരന്തത്തിന്റെ ആഴം കൂട്ടി മരണം പത്തായി. അപകടത്തെത്തുടര്ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന് ഷില്ട്ടണ്ന്റെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന് എന്ഫോഴ്സ്മെന്റിന്റെ തിരച്ചിലിലാണ് സെബാസ്റ്റ്യന് ഷില്ട്ടണ്ന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള് ഇന്ന് തന്നെ വിട്ട് നല്കും. അപകടത്തെത്തുടര്ന്ന് കാണാതായിയെന്ന് ബന്ധുക്കള് പൊലീസില് പരാതി നല്കിയ മൂന്ന് പേരുടെ മൃതദഹങ്ങള് ഇതോടെ കണ്ടെടുത്തുഇന്നലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിരുന്നു. മഹാരാജാസ് കോളജ് വിദ്യാര്ഥിനി സുജീഷ, ഫോർട്ട് കൊച്ചി സ്വദേശി വിജയൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.അതേസമയം, യാത്രാബോട്ടിലിടിച്ച മൽസ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ ഇന്നലെ അറസ്റ്റു ചെയ്തു. കണ്ണമാലി സ്വദേശി ജോണിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ലൈസൻസില്ലാത്തയാളെ ബോട്ടോടിക്കാൻ നിയോഗിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു..വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടിൽ മീൻപിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. മുപ്പതോളം പേർ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന 19 പേരിൽ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്

Share.

About Author

Comments are closed.