വിമാനം പറക്കുമ്പോഴായിരുന്നു അതു നിയന്ത്രിച്ചിരുന്ന സ്പാനിഷുകാരന് പെട്ടെന്ന് അബോധാവസ്ഥയിലായി. ആ ഇരട്ടസീറ്റ് വിമാനത്തില് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ അവസ്ഥ പറയണ്ടല്ലോ. പൈലറ്റ് സീറ്റിനു മുന്നിലെ മീറ്റര് സൂചികളുടെ അര്ഥമെന്തെന്നു പോലും അറിയാത്ത ആ സ്പാനിഷ് വനിത പക്ഷേ ധൈര്യം വീണ്ടെടുത്തു. എയര് ട്രാഫിക് കണ്ട്രോളര്മാരുടെ നിര്ദേശമനുസരിച്ച് വിമാനം പറത്തി, ഓറഞ്ചു തോട്ടത്തില് ഇടിച്ചിറക്കി!പറക്കലിനിടെ ഭര്ത്താവ് അബോധാവസ്ഥയിലായ ഉടന് ഈ വനിത ഒരു സുഹൃത്തിനെ ഫോണ് വിളിച്ചറിയിച്ചതാണു രക്ഷയായത്. പൈലറ്റ് കൂടിയായ സുഹൃത്ത് എയര് ട്രാഫിക് കണ്ട്രോളര്മാരെ ഉടന് വിവരമറിച്ചു. വിമാനം പറത്താന് 90 മിനിറ്റ് നീണ്ട അവരുടെ മാര്ഗനിര്ദേശ ക്ലാസ് ശ്രദ്ധയോടെ കേട്ടുമനസ്സിലാക്കിയ ‘പൈലറ്റ്’ ഒടുവില് വിമാനം ഇടിച്ചിറക്കുകയായിരുന്നു. തെക്കന് നഗരമായ സെവീലിലെ ഒരു ഓറഞ്ച് തോട്ടത്തില് വിമാനം ഇടിച്ചിറക്കുമ്പോഴേക്കും ഭര്ത്താവ് മരിച്ചിരുന്നു. പരുക്കേറ്റ വനിത ആശുപത്രിയിലും.
ഭര്ത്താവ് അബോധാവസ്ഥയിലായതിനെ തുടര്ന്ന് ഭാര്യ വിമാനം തോട്ടത്തില് ഇടിച്ചിറക്കി
0
Share.