അഞ്ച് കുട്ടികളുള്ള ഹിന്ദു കുടുംബത്തിന് ശിവസേനയുടെ രണ്ട് ലക്ഷം

0

ഹിന്ദു സ്ത്രീകള് കൂടുതല് കുട്ടികളെ പ്രസവിയ്ക്കണം എന്ന് വിശ്വഹിന്ദു പരിഷത്തുകാരും ശിവസേനക്കാരും പറയാന് തുടങ്ങിയിട്ട് ഏറെ നാളായി. അതെല്ലാം വലിയ വിവാദവും ആയിരുന്നു.എന്നാല് ഇപ്പോഴത്തെ ഒരു പ്രഖ്യാപനം കേട്ടാല് ആരും അല്പം ഞെട്ടും. അഞ്ച് കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്ക്ക് രണ്ട് ലക്ഷം രൂപ വീതം നല്കുമെന്നാണ് വാഗ്ദാനം. അതും ശിവസേനയുടെ വക. ഇങ്ങനെ ഒരു ഓഫര് കേട്ട് ഹിന്ദു കുടുംബങ്ങള് എല്ലാം പ്രതീക്ഷയോടെ ഇിരിയ്ക്കണ്ട. ദേശവ്യാപക ഓഫര് അല്ല ഇത്. ശിവസേനയുടെ ആഗ്ര യൂണിറ്റ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്.
2010 നും 2015 നും ഇടയിലെ കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. ഈ കാലഘട്ടത്തില് അഞ്ച് കുട്ടികളുണ്ടായ കുടുംബങ്ങള്ക്കാണ് രണ്ട് ലക്ഷം രൂപ നല്കുന്നത്. ശിവസേന ആഗ്ര ജില്ലാ മേധാവി വീനു ലാവണ്യ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കുട്ടികളുടെ ജനന സര്ട്ടിഫിക്കറ്റുകള് ഹാജരാക്കിയാല് മാത്രമേ പണം നല്കൂ.

Share.

About Author

Comments are closed.