ഇറ്റാലിയന് നാവികന് ഡെങ്കിപ്പനി

0

ഇറ്റാലിയന് നാവികരുടെ വിചാരണ നിര്ത്തിവയ്ക്കാന് അന്താരാഷ്ട്ര ട്രൈബ്യൂണല് ഉത്തരവിട്ടിരിയ്ക്കുകയാണ്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഒരു ശിക്ഷാ നടപടിയും സ്വീകരിയ്ക്കരുതെന്നാണ് നിര്ദ്ദേശം.ഈ നിര്ദ്ദേശം ഇന്ത്യയ്ക്കും ഇറ്റലിയ്ക്കും ബാധകമാണ്. പക്ഷേ കൊതുകുകള്ക്ക് എന്ത് അന്താരാഷ്ട്ര ട്രൈബ്യൂണല്. ചോരകുടിയ്ക്കാന് തീരുമാനിച്ചാല് അവര് കുടിയ്ക്കും… രോഗം പരത്താന് തീരുമാനിച്ചാല് പരത്തുകയും ചെയ്യും. അതേ, ദില്ലിയില് ഉള്ള രണ്ട് ഇറ്റാലിയന് നാവികരില് ഒരാള്ക്ക് ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. കടല്ക്കൊല കേസിലെ പ്രതിയായ സാല്വത്തോറെ ജിറോണിനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.സംഭവം കൊലക്കേസിലെ പ്രതിയാണെങ്കിലും ഇറ്റലി അവരുടെ പൗരന്മാരെ എങ്ങനെയാണ് നോക്കുന്നത് നമുക്ക് നന്നായി അറിയാം. രണ്ട് സൈനിക ഡോക്ടര്മാരെയാണ് ഇറ്റലി ഇപ്പോള് ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുള്ളത്. നാവികന്റെ കുടുംബം ഉടന് തന്നെ ഇന്ത്യയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്യും.

Share.

About Author

Comments are closed.