മോഹന്ലാല് വീണ്ടും തെലുങ്കില്

0

മലയാളത്തിലെന്ന പോലെ മോഹന്ലാല് എന്ന നടനോട് അന്യഭാഷക്കാര്ക്കും നല്ല ബഹുമാനമാണ്. മലയാളത്തിലെന്നപോലെ തമിഴിലും തന്റെ സാന്നിധ്യം വലിയ തോതില് അറിയിച്ചിട്ടുള്ള നടനാണ് ലാല്.തെലുങ്കിലും അതുപോലെ മുന്നേറാനാണ് ലാലിന്റെ തീരുമാനമെന്ന് തോന്നുന്നു. നാവു നു പ്രാണമണി എന്ന ചിത്രത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥനായി ലാല് അഭിനയിക്കാന് പോകുന്നു എന്നാണ് ഇപ്പോള് കേള്ക്കുന്ന വാര്ത്ത. സുരേഷ് വംശിയാണ് നാവു നു പ്രാണമണി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അതിഥി വേഷമാണ് ലാലിന്. എങ്കില് കൂടെ സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള വേഷണാണെന്ന് സംവിധായകന് പറയുന്നു.ഗണ്ടവീരം എന്ന ചിത്രത്തിലാണ് മോഹന്ലാല് ഇതിന് മുമ്പ് തെലുങ്കില് അഭിനയിച്ചത്. അക്കിനേനി നാഗേശ്വര റാവു സംവിധാനം ചെയ്ത ഈ ചിത്രത്തിലും അതിഥി താരമായി തന്നെയാണ് ലാല് എത്തിയത്.

Share.

About Author

Comments are closed.