ബാഹുബലി ഓസ്ക്കാറിലേക്കോ?

0

ഹൈദരാബാദ്: കളക്ഷന് റെക്കോഡുകള് പഴങ്കഥയാക്കി പ്രദര്ശനം തുടരുന്ന എസ്.എസ്. രാജമൗലി ചിത്രം മറ്റൊരു ചരിത്ര നേട്ടത്തിലേക്കെന്ന് സൂചന. ഈ വര്ഷത്തെ അക്കാദമി അവാര്ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രി ഈ ചിത്രമായിരിക്കും എന്നാണ് സൂചനകള്. മികച്ച വിദേശ ഭാഷാചിത്രം എന്ന വിഭാഗത്തിലായിരിക്കും ബാഹുബലി മത്സരിക്കുകയെന്നാണ് സൂചന. വിഖ്യാത ചലച്ചിത്ര പ്രവര്ത്തകന് അമോല് പലേക്കറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഓസ്ക്കാറിലേക്കുള്ള ഇന്ത്യന് ചലച്ചിത്രത്തെ തെരഞ്ഞെടുക്കുന്നത്. സെ്തംബര് 25നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക.bahubali-dYUOt29 വര്ഷത്തിനു ശേഷമാണ് ഒരു തെലുങ്ക്ചിത്രം ഓസ്ക്കാറിനു തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര് 25ന് ഉണ്ടാകുമെന്ന് തെലുഗു ഫിലിം ചേബര് അറിയിച്ചു.

Share.

About Author

Comments are closed.