ആറു വയസ്സുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ കേസില് ആഫ്രിക്കന് സ്വദേശിയായ യുവതി അറസ്റ്റില്. ആറു വയസ്സു പ്രായമായ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇവര്ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.ഗുരുതരാവസ്ഥയില് ആശുപത്രിയില് എത്തിച്ച ശേഷമാണ് കുട്ടി മരിച്ചത്. കുട്ടിക്ക് സാരമായി പൊള്ളലേറ്റിരുന്നു. കാലുകളിലും പിന്ഭാഗത്തുമുണ്ടായ ഗുരുതരമായ പൊള്ളലാണ് മരണത്തിന് കാരണമായതെന്നാണ് മെഡിക്കല് പരിശോധനയില് തെളിഞ്ഞത്.ഇവരുടെ ഭര്ത്താവിനെ ഈയടുത്ത് മതിയായ രേഖകളില്ലാതെ നാടുകടത്തിയതായി പൊലീസ് അന്വേഷണത്തില് തെളിഞ്ഞു.
ആറു വയസ്സുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊന്ന കേസില് അമ്മ അറസ്റ്റില്
0
Share.