ആഷ്ലി മാഡിസണ് സിഇഒ നോയല് ബിഡര്മാന് രാജിവെച്ചു

0

ഡേറ്റിങ് വെബ്സൈറ്റ് ആഷ്ലി മാഡിസണിന്റെ സിഇഒ നോയല് ബിഡര്മാന് രാജിവെച്ചു. ആഷ്ലി മാഡിസണ് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെയാണു സിഇഒയുടെ രാജി.കഴിഞ്ഞ 18നാണ് ആഷ്ലിമാഡിസണ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള് പുറത്തായത്. സംഭവത്തിനു പിന്നാലെ രണ്ടു പേര് ജീവനൊടുക്കി. യു എസ് ഗവര്ണ്മെന്റ് ഉദ്യോഗസ്ഥരുടേതടക്കമുള്ള ഇ-മെയില് വിവരങ്ങള് പുറത്തുവിട്ട ലിസ്റ്റിലുണ്ട്. കമ്പനിയുമായുള്ള പരസ്പര ധാരണപ്രകാരമാണെണു നോയല് ബിഡര്മാന്റെ രാജിയെന്നാണു സൂചന. നേതൃമാറ്റം മാറ്റം ഈ ഘട്ടത്തില് അനിവാര്യമാണെന്നാണു കമ്പനി അധികൃതരുടെ വാദം.2001ലാണു ബിഡര്മാന് ആഷ്ലി മാഡിസണ് ആരംഭിക്കുന്നത്. 2007 ല് അവിഡ് ലൈഫ് വെബ്സൈറ്റ് ഏറ്റെടുത്തു. കമ്പനി രേഖകളും ബിഡര്മാന്റെ ഇ മെയില് വിവരങ്ങളും ചോര്ന്ന കുട്ടത്തിലുണ്ട്. സംഭവത്തെത്തുടര്ന്ന് പല ഉന്നത ഉദ്യോഗസ്ഥരും കമ്പനിയില് നിന്നും പുറത്തായിരുന്നു.

Share.

About Author

Comments are closed.