ഭൂമിയേറ്റടുക്കല് ഓര്ഡിനന്സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന് പ്രധാനമന്ത്രി

0

images narendra-modi-451ഭൂമി ഏറ്റെടുക്കല് നിയമഭേദഗതി ഓര്ഡിനന്സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്ഷകരുടെ അനുമതി കൂടാതെ നിയമഭേദഗതിയുമായി മുന്നോട്ടുപോകില്ലെന്ന് പ്രതിമാസ റേഡിയോ സംഭാഷണ പരിപാടിയായ മന് കി ബാത്തില് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില് പട്ടേല് സംവരണ പ്രക്ഷോഭത്തെത്തുടര്ന്നു നടന്ന അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.
കര്ഷക വിരുദ്ധ വ്യവസ്ഥകളുടെ പേരില് ഏറെ വിവാദമായ ഭൂമി ഏറ്റെടുക്കല് നിയമഭേദഗതി ഓര്ഡിനന്സിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓര്ഡിനന്സ് വീണ്ടും പുറപ്പെടുവിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കല് ഓര്ഡിനന്സിനെതിരെ ചിലര് തെറ്റായ വസ്തുതകള് പ്രചരിപ്പിച്ചത് കര്ഷകരില് ഭീതി സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. കര്ഷകരുടെ താല്പര്യത്തിനനുസരിച്ച് നിയമത്തില് ആവശ്യമായ മാറ്റങ്ങള് വരുത്താന് സര്ക്കാര് തയാറാണ്. ഭൂമി ഏറ്റെടുക്കല് നിയമത്തിന്റെ പരിധിയില് ദേശീയ പാത നിയമം, മെട്രോ റെയില് നിര്മ്മാണ നിയമം, റയില്വേ നിയമം തുടങ്ങി 13 കേന്ദ്രനിയമങ്ങള് കൂടി ഉള്പ്പെടുത്തിയിട്ടുണ്ട്. കര്ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ന്യായീകരിച്ചു.
ഗുജറാത്തില് സംവരണപ്രക്ഷോഭത്തെത്തുടര്ന്നു നടന്ന അക്രമത്തില് നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഗാന്ധിജിയുടേയും സര്ദാര് പട്ടേലിന്റെയും നാട്ടില് നടക്കാന് പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് പറഞ്ഞു. സംവരണമല്ല, വികസനമായിരിക്കണം രാജ്യത്തെ മുന്നോട്ടുനയിക്കേണ്ടത്. 1965ലെ ഇന്ത്യാ പാക് യുദ്ധത്തില് രക്തസാക്ഷിത്വം വരിച്ചവര്ക്ക് ആദരാഞ്ജലിയര്പ്പിച്ച പ്രധാനമന്ത്രി, വണ് റാങ്ക് വണ് പെന്ഷന് പദ്ധതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഓണവും രക്ഷാബന്ധനും ഉള്പ്പെടെയുള്ള ഉല്സവാഘോഷങ്ങള് ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുകളാകട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Share.

About Author

Comments are closed.