: ഓണാഘോഷത്തിനിടെയുണ്ടായ സംഘര്ഷത്തെത്തുടര്ന്ന് മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ മര്ദനമേറ്റ യുവാവ് വീടിനുള്ളില് തൂങ്ങി മരിച്ച നിലയില്. ഇന്ക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസ് സംഘത്തെ നാട്ടുകാര് തടഞ്ഞുെവച്ചു. ആറ്റിങ്ങല് എസ്. ഐ. യുടെ നടപടിയില് മനംനൊന്താണ് യുവാവ് മരിച്ചതെന്നാരോപിച്ചായിരുന്നു ഇത്. സംഘര്ഷാവസ്ഥ മണിക്കൂറുകള് നീണ്ടു. വൈകീട്ട് 4 മണിയോടെ ഡിവൈ. എസ്.പി. ആര്. പ്രതാപന്നായര് നാട്ടുകാരുമായി നടത്തിയ ചര്ച്ചയെത്തുടര്ന്നാണ് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോയത്.
ആറ്റിങ്ങല് ആലംകോട് വഞ്ചിയൂര് കടവിള സായിഭവനില് പരേതനായ സദാശിവന്റെ മകന് സായി(26) ആണ് മരിച്ചത്. വീട്ടിലെ ഹാളിലുള്ള ഫാനില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സായിയുടെ സഹോദരി സൗമ്യ എറണാകുളത്തെ ആശുപത്രിയില് ചികിത്സയിലാണ്. മകളെ ശുശ്രൂഷിക്കാന് വേണ്ടി അമ്മ ഇന്ദിരയും എറണാകുളത്താണ് താമസിക്കുന്നത്. കടവിളയിലെ വീട്ടില് സായി മാത്രമാണുള്ളത്. ഞായറാഴ്ച രാവിലെ പത്ത് മണിയായിട്ടും വീട് തുറക്കാതിരുന്നതിനെത്തുടര്ന്ന് അയല്വാസികള് പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടത്. തുടര്ന്ന് പോലീസിലറിയിക്കുകയായിരുന്നു
യുവാവ് തൂങ്ങി മരിച്ചനിലയില്
0
Share.