രാജ്യത്ത് ഇന്ധനവില കുറയ്ക്കാന് എണ്ണക്കമ്പനികള് തീരുമാനിച്ചു. പെട്രോളിന് രണ്ട് രൂപയും ഡീസലിന് 50 പൈസയും കുറച്ചു. ഇന്ത്യന് ഓയില് കോര്പറേഷന് വാര്ത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പുതുക്കിയ വില ഇന്ന് അര്ദ്ധരാത്രി നിലവില് വരും. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധനവില കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില് ക്രൂഡ് ഓയില് വില കുറഞ്ഞതാണ് ഇന്ധനവില കുറയ്ക്കാന് കാരണം. കൂടാതെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില കുറയ്ക്കാന് കാരണായത്. അതേസമയം പ്രതീക്ഷിച്ചപോലെ ഇന്ധനവില കുറയ്ക്കാന് കമ്പനികള് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. പെട്രോളിന് മൂന്നു രൂപ വരെ കുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതേപോലെ ഡീസലിന്റെ വിലയില് കാര്യമായ കുറവ് വരുത്താന് എണ്ണ കമ്പനികള് തയ്യാറായതുമില്ല.രണ്ടു ആഴ്ച കൂടുമ്പോള് ഇന്ധനവില നിശ്ചയിക്കുന്നതുപ്രകാരം ഇന്നുചേര്ന്ന യോഗത്തിലാണ് വിലകുറയ്ക്കാന് എണ്ണകമ്പനികള് തയ്യാറായത്. ഒടുവില് ഓഗസ്റ്റ് 14നാണ് എണ്ണവില കുറച്ചത്. അന്ന് പെട്രോളിന് 1.207 രൂപയും ഡീസലിന് 1.17 രൂപയും കുറച്ചിരുന്നു. ഇന്ധനവില നിയന്ത്രണം സര്ക്കാര് എടുത്തുകളഞ്ഞതോടെ ഓയില് മാര്ക്കറ്റിങ് കമ്പനീസ്(ഒഎംസി) യോഗമാണ് രണ്ടാഴ്ച കൂടുമ്പോള് ഇന്ധനവില പുനഃക്രമീകരിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു
0
Share.