അല്ഖോബാറിലുണ്ടായ അഗ്നിബാധയില് മരിച്ചവരില് അഞ്ചു പേരെ തിരിച്ചറിഞ്ഞു. മൂന്നു കാനഡ സ്വദേശികളും പാക്കിസ്ഥാന്, നൈജീരിയ എന്നീ രാജ്യക്കാരായ ഓരോരുത്തരുമാണ് മരിച്ചത്. ശേഷിച്ച അഞ്ചു പേര് ഏതു നാട്ടുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സൗദി ഗവ.ഉടമസ്ഥതയിലുള്ള ആരാംകൊ കമ്പനിയുടെ താമസ സമുച്ചയത്തില് ഞായറാഴ്ച രാവിലെയായിരുന്നു അഗ്നിബാധ. പരുക്കേറ്റ 259 പേരില് 179 പേര് ആശുപത്രി വിട്ടു. കെട്ടിടത്തിന്റെ ഭൂഗര്ഭ നിലയിലുള്ള ഇലക്ട്രിക്കല് ട്രാന്സ്ഫോര്മറില് നിന്നുള്ള വൈദ്യുതി ഷോർട് സര്ക്യൂട്ടാണ് അപകട കാരണം. തീപിടുത്തത്തില് 130 കാറുകളും കത്തിനശിച്ചിരുന്നു.
അല്ഖോബാറിലുണ്ടായ അഗ്നിബാധയില് മരിച്ചവരില് അഞ്ചു പേരെ തിരിച്ചറിഞ്ഞു
0
Share.