റാസല്ഖൈമയില് കുറ്റകൃത്യങ്ങള് 84 ശതമാനം കുറയ്ക്കാന് സാധിച്ചതായി പൊലീസ്. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇയെ മാറ്റാനുള്ള യത്നത്തില് പങ്കുവഹിക്കാനായതായി റാസല്ഖൈമ പൊലീസ് ആക്ടിങ് ഡയറക്ടര് ബ്രിഗേഡിയര് അബ്ദുല്ല ഖമീസ് അല്ഹദീദി അറിയിച്ചു.ജനസാന്ദ്രതയുള്ള മേഖലകളിലും പാര്പ്പിട കേന്ദ്രങ്ങളിലും പൊലീസ് സുരക്ഷാവലയം ഒരുക്കിയിത് കുറ്റകൃത്യങ്ങള് നിയന്ത്രിക്കുന്നതിന് സഹായകമായി. പൊലീസിന്റെ ലഹരിമരുന്ന് പ്രതിരോധ വിഭാഗത്തിന്റെ ജാഗ്രതമൂലം ഇത്തരം കേസുകള് അവസരോചിതം ഇടപെട്ട് തടയാന് സാധിച്ചു. 78 ലഹരി മരുന്ന് കേസുകള് മാത്രമാണ് ഈ വര്ഷം ആദ്യ ആറു മാസത്തിനിടെ റജിസ്റ്റര് ചെയ്തത്. ഈ കേസുകളില് 122 പ്രതികളെ അറസ്റ്റ് ചെയ്യാന് പെലീസിനായി. 5,57,000 കിലോഗ്രാം ലഹരി മരുന്നുകള് പൊലീസ് പിടിച്ചെടുത്തു.ട്രമഡോള് അടക്കമുള്ള ലഹരിദായക മരുന്നുകളും വന്തോതില് പിടികൂടിയതായി അല്ഹദീദി വെളിപ്പെടുത്തി. കഴിഞ്ഞ പെരുന്നാള് ദിനത്തില് 1.8 കോടി ട്രാമഡോള് ഗുളികകള് പൊലീസ് പിടിച്ചെടുത്തിരുന്നു. ബുദ്ധിയുടെ പ്രവര്ത്തനം മരവിപ്പിക്കുന്ന മരുന്നുകളാണിതെന്നും പൊലീസ് സൂചിപ്പിച്ചു. ഏഷ്യന് രാജ്യത്തുനിന്നാണ് ഇവ എത്തിയിരുന്നത്. ഔഷധങ്ങളുടെ ദുരുപയോഗം സംബന്ധിച്ചും ലഹരിദായക മരുന്നുകളുടെ ദൂഷ്യവശങ്ങളും യുവാക്കളെയും വിദ്യാര്ഥികളെയും ധരിപ്പിക്കാന് ബോധവല്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
റാസല്ഖൈമയില് കുറ്റകൃത്യങ്ങള് കുറഞ്ഞു
0
Share.