ഖത്തറില് മീന് ചത്തു പൊങ്ങുന്നതിന് കാരണം കനത്ത ചൂടു കൊണ്ടാണെന്ന് ഗവേഷക സംഘം. കടല്വെള്ളത്തിന്റെ താപനില ഉയര്ന്നതിനൊപ്പം വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതും മീനിനെ ദോഷകരമായി ബാധിക്കുന്നു.
ഖത്തറിന്റെ തീരത്തും കടലിലും 18 തരം മീനുകള് ചത്തു പൊങ്ങുന്നത് കണ്ടെത്തിയതിനെ തുടര്ന്നാണ് ഇതേക്കുറിച്ചു പഠിക്കാന് ഗവേഷക സംഘത്തെ നിയോഗിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ നടത്തിയ പഠനത്തിലാണ് ചൂടും വെള്ളത്തിലെ ഓക്സിജന്റെ കുറവുമാണ് മല്സ്യത്തിന് വിനയായതെന്ന് കണ്ടെത്തല്. കാറ്റ്, ഒഴുക്കിന്റെ രീതി, കടലിലെ സൂക്ഷ്മജീവികള് എന്നിവയും മല്സ്യങ്ങള് കൂട്ടമായി ചത്തുപൊങ്ങുന്നതിനുള്ള മറ്റു കാരണമായിട്ടുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്. ഉപരിതല മല്സ്യങ്ങളെക്കാള് കടലിന്റെ അടിത്തട്ടിലുള്ള മല്സ്യങ്ങളെയാണ് കാലാവസ്ഥ മാറ്റങ്ങള് വേഗത്തില് ബാധിക്കുന്നത്. ഫിഷറീസ് വകുപ്പിലെ വിദഗ്ധര്ക്ക് പുറമെ പരിസ്ഥിതി മന്ത്രാലയത്തിലെ മാനേജ്മെന്റെ ഓഫ് എന്വിയോണ്മെന്റ് മോണിട്ടറിങ് യൂണിറ്റ്, എന്വിയോണ്മെന്റല് സ്റ്റഡീസ് സെന്റര്, കോസ്റ്റ് ആന്ഡ് ബോര്ഡര് സെക്യുരിറ്റി എന്നിവയും പഠനവുമായി സഹകരിച്ചു. ഹൈഡ്രോഗ്രാഫിക് സര്വേയും ഇവര് നടത്തിയിരുന്നു. മല്സ്യം ചത്തു പൊങ്ങുന്നതായി കാണുന്ന ഭാഗങ്ങളിലെ സമുദ്ര പരിസ്ഥിതിയും പഠനവിധേയമാക്കും. മേഖലയിലെ പരിസ്ഥിതി ഡേറ്റകള്ക്കു പുറമേ നാസയുടെ ഡേറ്റകളും ഇതിനായി ഉപയോഗപ്പെടുത്തി. വിവിധ ആഴങ്ങളില് നിന്നു കടല് ജലത്തിന്റെ സാംപിള് എടുത്തായിരുന്നു പഠനം
മീന് ചത്തു പൊങ്ങുന്നതിന് കാരണം കനത്ത ചൂട്
0
Share.