അഖിലേന്ത്യാ പണിമുടക്കില് നിന്ന് പിന്നോട്ടില്ലന്ന് തൊഴിലാളി സംഘടനകള്. റയില്വേ ഒഴികെയുള്ള എല്ലാ തൊഴില് മേഖലകളും നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില് പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള് അറിയിച്ചു. ബി.എം.എസ് ഒഴികെയുള്ള 10 ട്രേഡ് യൂണിയനുകളാണ് സമര രംഗത്തുള്ളത്. ബി.എം.എസ് പണിമുടക്കില് നിന്ന് പിന്മാറിയത് ദൗര്ഭാഗ്യകരമാണ്. രാഷ്ട്രീയ പ്രേരിതമാണ് ബി.എം. എസിന്റെ പിന്മാറ്റമെന്നും ട്രേഡ് യൂണിയന് നേതാക്കള് അറിയിച്ചു. കേന്ദ്ര സര്ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെതിരെയാണ് തൊഴിലാളി സംഘടനകള് അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ചത്. കൂടാതെ അസംഘടിത മേഖലകളിലെ തൊഴിലാളികളുടേതടക്കം കുറഞ്ഞ വേതനം 15000 രൂപയാക്കുക, തൊഴില് നിയമ ഭേതഗതി നടപ്പാക്കാതിരിക്കുക തുടങ്ങി 12 ഇന ആവശ്യങ്ങളും തൊഴിലാളി സംഘടനകള് മുന്നോട്ട് വച്ചിച്ചുണ്ട്.ട്രേഡ് യൂണിയനുകളുമായി ചര്ച്ചക്ക് കേന്ദ്ര ധന മന്ത്രി അരുണ് ജയ്റ്റ്ലിയുടെ നേതൃത്തത്തില് പുതിയ മന്ത്രിതല സമിതിക്ക് രൂപം നല്കിയ സര്ക്കാര് പണിമുടക്കില് നിന്ന് പിന്മാറണമെന്ന് തൊഴിലാളി സംഘടനകളോടാവശ്യപ്പെട്ടിരുന്നു. എന്നാല് സര്ക്കാരുമായി നടത്തിയ ചര്ച്ചകള് തുടര്ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കള് പറഞ്ഞു.
അഖിലേന്ത്യാ പണിമുടക്കില് നിന്ന് പിന്നോട്ടില്ലെന്ന് സംഘടനകൾ
0
Share.