ഇന്റര്നെറ്റ് നിരക്കുകള് കുത്തനെ കൂട്ടി

0

ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലും ഐഡിയ സെല്ലുലാരം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ ഇന്റർനെറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡാറ്റാനിരക്ക് 20 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്.എയർടെല്ലിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ് സർക്കിളുകളിലാണ് നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഐഡിയ ഡൽഹി, പഞ്ചാബ്, യുപി വെസ്റ്റ് എന്നീ സർക്കിളുകളിലും നിരക്ക് കൂട്ടിയിട്ടുണ്ട്.നേരത്തെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപ നൽകിയിരുന്നിടത്ത് 300 രൂപ ചെലവാക്കേണ്ടിവരും. എന്നാൽ വൊഡാഫോൺ ഡാറ്റാ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.എയർടെൽ, ഐഡിയ, വൊഡാഫോൺ പ്രീപെയ്ഡ് നിരക്കുകൾ ജൂണിൽ 47 ശതമാനം വർധിപ്പിച്ചിരുന്നു. വിവധ സർക്കിളുകളിൽ 4ജി സേവനം ഉടനെ കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയ വൊഡാഫോൺ പോസ്റ്റ് പെയ്ഡ് ഡാറ്റാ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല

Share.

About Author

Comments are closed.