പോള് എം. ജോര്ജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ ഒന്പതു പ്രതികള്ക്ക് ജീവപര്യന്തം തടവ്

0

യുവവ്യവസായി പോള് എം. ജോര്ജിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ ഒന്പതു പ്രതികള്ക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി ജയചന്ദ്രന് ജീവപര്യന്തവും 50,000 രൂപ പഴയും. രണ്ടു മുതല് ഏഴുവരെയുള്ള പ്രതികള്ക്ക് ജീവപര്യന്തവും 55,000 രൂപ പിഴയും 10 മുതല് 13 വരെയുള്ള പ്രതികള്ക്ക് മൂന്ന് വര്ഷം തടവും 5000 രൂപ പിഴയും ക്വട്ടേഷന് കേസില് 14 പ്രതികള്ക്കും മൂന്നുവര്ഷം കഠിനതടവും സിബിഐ കോടതി വിധിച്ചു. 13 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടിരുന്നു. കൊലപാതകം, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒൻപത് പ്രതികൾക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികൾ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.അതേസമയം, പോള് വധക്കേസിനൊപ്പം പരിഗണിച്ച ക്വട്ടേഷന് കേസില് 14 പ്രതികൾ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി വിധിച്ചു . പോള് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനടക്കമുളളവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ജയചന്ദ്രന്റെ സംഘം ക്വട്ടേഷന് ഏറ്റെടുത്ത് ആക്രമണത്തിന് പോകുംവഴിയാണ് പോള് കൊല്ലപ്പെട്ടത്. ഷമീര് എന്നയാളെ ആക്രമിക്കാന് ആലപ്പുഴ സ്വദേശി അബിയാണ് ജയചന്ദ്രന് ക്വട്ടേഷന് നല്കിയത്. പോള് എം. ജോര്ജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ജയചന്ദ്രൻ, കാരി സതീഷ്, പുത്തൻ പാലം രാജേഷ്, സത്താർ, ആറാം പ്രതി ജെ. സതീഷ് കുമാർ, ഏഴാം പ്രതി ആർ. രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.അതേസമയം, വീട്ടിൽ അച്ഛനമ്മമാർ തനിച്ചായതിനാൽ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രൻ കോടതിയിൽ അപേക്ഷ നൽകി.മറ്റൊരു ക്വട്ടേഷന് നടപ്പാക്കാന് ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്ക്കത്തിനൊടുവില് പോള് ജോര്ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ചേർത്തല സ്വദേശിയെ ഭയപ്പെടുത്തി ഒതുക്കാൻ ക്വട്ടേഷനെടുത്ത ചങ്ങനാശേരി സംഘം എസി റോഡുവഴി വരുമ്പോഴുണ്ടായ കൊലപാതകം യാദൃച്ഛികമാണെന്ന സംസ്ഥാന പൊലീസിന്റെ നിലപാടു തന്നെയാണ് സിബിഐക്കും ഉണ്ടായിരുന്നത്.

Share.

About Author

Comments are closed.